India

'മറ്റു ദൈവങ്ങളുടെ ജാതി കൂടി പറയാമോ ?'; യോഗി ആദിത്യനാഥിനോട് അഖിലേഷ് യാദവ്

യോഗിയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെ, രാജസ്ഥാന്‍ സര്‍വ ബ്രാഹ്മിന്‍ മഹാസഭ യുപി മുഖ്യമന്ത്രിക്കെതിരെ നിമനടപടി ആരംഭിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ : ഹനുമാന്‍ ദളിതനാണെന്ന് പ്രസ്താവിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്ത്. മറ്റ് ഹിന്ദു ദൈവങ്ങളുടെ ജാതി കൂടി യോഗി ആദിത്യനാഥ് വെളിപ്പെടുത്തണം. എങ്കില്‍ എന്റെ സ്വന്തം ജാതിയില്‍പ്പെട്ട ദൈവത്തെ പൂജിക്കാമായിരുന്നു എന്നാണ് അഖിലേഷ് അഭിപ്രായപ്പെട്ടത്. 

രാജസ്ഥാനിലെ ആല്‍വാറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ്, ഹനുമാന്‍ ദളിതനാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞത്. അദ്ദേഹം കാട്ടാളനാണ്. മലമുകളിലാണ് താമസിച്ചിരുന്നതെന്നും യോഗി പറഞ്ഞിരുന്നു. 

യോഗിയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെ, രാജസ്ഥാന്‍ സര്‍വ ബ്രാഹ്മിന്‍ മഹാസഭ യുപി മുഖ്യമന്ത്രിക്കെതിരെ നിമനടപടി ആരംഭിച്ചിരുന്നു. ആഞ്ജനേയ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു വക്കീല്‍ നോട്ടീസ് അയച്ചത്. 

ചില ദളിത് സംഘടനകള്‍ ഹനുമാന്റെ ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് യുപി സര്‍ക്കാരിന് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. യോഗിയുടെ ഹനുമാന്‍ പ്രസ്താവനയില്‍ പ്രതിഷേധിച്ച് യോഗി മന്ത്രിസഭയിലെ ഒരു ദലിത് മന്ത്രി രാജിവെക്കുകയും ചെയ്തിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍