India

മറ്റൊരിടത്ത് ട്യൂഷന് പോയതില്‍ ടീച്ചര്‍ ദേഷ്യപ്പെട്ടു; പത്താം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു

ടീച്ചറുടെ പീഡനം സഹിക്കവയ്യാതെ പത്താംക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ ഉസിലാംപെട്ടിയിലാണ് സംഭവം

സമകാലിക മലയാളം ഡെസ്ക്

ഉസിലാംപെട്ടി: ടീച്ചറുടെ പീഡനം സഹിക്കവയ്യാതെ പത്താംക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ ഉസിലാംപെട്ടിയിലാണ് സംഭവം. മറ്റൊരു ടീച്ചറുടെ അടുത്ത് ട്യൂഷന് പോയതിനാണ് ടീച്ചര്‍ കുട്ടിയെ നിരന്തരം ഉപദ്രവിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ടീച്ചര്‍ ഒളിവിലാണ്. 

ടീച്ചറുടെ ഭാഗത്ത് നിന്നുണ്ടായ അപമാനം സഹിക്കാന്‍ വയ്യാതെ ലുധിയാനയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് തമിഴ്‌നാട്ടില്‍ നിന്നും പത്താംക്ലാസുകാരന്റെ ആത്മഹത്യ വാര്‍ത്ത പുറത്തുവരുന്നത്. കണങ്കാല്‍വരെ ഇറക്കമുള്ള ട്രൗസര്‍ ധരിച്ചതിനാണ് ടീച്ചര്‍ തന്നെ പരിഹസിച്ചതെന്ന് കുട്ടി ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT