പ്രതീകാത്മകചിത്രം 
India

മല്‍പിടിത്തതിനിടെ ബാഗ് റോഡിലേക്ക് വലിച്ചെറിഞ്ഞു; കുപ്പി പൊട്ടി ആഡിഡ് മുഖത്ത്, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്

റോഡിലേക്ക് വലിച്ചെറിഞ്ഞ ആസിഡിന്റെ കുപ്പി പൊട്ടി 13കാരിക്കും രണ്ട് സ്ത്രീകള്‍ക്കും പൊളളലേറ്റു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: റോഡിലേക്ക് വലിച്ചെറിഞ്ഞ ആസിഡിന്റെ കുപ്പി പൊട്ടി 13കാരിക്കും രണ്ട് സ്ത്രീകള്‍ക്കും പൊളളലേറ്റു. ജ്വല്ലറി ക്ലീനറുടെ ബാഗ് തട്ടി പറിക്കാനുളള 60 വയസ്സുകാരിയുടെ ശ്രമത്തിനിടെ ഉണ്ടായ അടിപിടിക്കിടെയാണ് സംഭവം. മല്‍പിടിത്തത്തിനിടെ സ്ത്രീ റോഡിലേക്ക് വലിച്ചെറിഞ്ഞ കുപ്പി പൊട്ടി ആസിഡ് തെറിച്ചാണ് മൂന്നു പേര്‍ക്ക് പൊളളലേറ്റത്.

ഉത്തര്‍പ്രദേശ് ലക്‌നൗ കൈസര്‍ബാഗില്‍ ശനിയാഴ്ചയാണ് സംഭവം. പൊളളലേറ്റവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുതിര്‍ന്ന സ്ത്രീയെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് നേരെ സ്ത്രീ മനഃപൂര്‍വ്വം ആസിഡ് കുപ്പി എറിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുമായുളള വിരോധത്തെ തുടര്‍ന്നാണ് സ്ത്രീയുടെ കൃത്യമെന്ന് പൊലീസ് പറയുന്നു. എന്നാല്‍ യാദൃച്ഛികമായി സംഭവിച്ചു പോയതാണെന്നാണ് പ്രതി പറയുന്നത്.

പൊളളലേറ്റ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്തും ഇടത് കൈയിലും പെണ്‍കുട്ടിക്ക് ഗുരുതരമായി പൊളളലേറ്റൂ. എന്നാല്‍ പെണ്‍കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറയുന്നു.

രണ്ടുമാസം മുന്‍പ് വെളളി പാദസരത്തിന്റെ തിളക്കം കൂട്ടുന്നതിന് 60കാരി ജ്വല്ലറി ക്ലീനറെ സമീപിച്ചിരുന്നു. ജ്വല്ലറി ക്ലീനറുടെ സര്‍വീസിന് ശേഷം പാദസരത്തിന്റെ തൂക്കം കുറയുന്നതായുളള 60കാരിയുടെ സംശയം ഓരോ ദിവസം കഴിയുന്തോറും ഇരട്ടിച്ചു. ശനിയാഴ്ച ജ്വല്ലറി ക്ലീനറെ കണ്ട 60കാരി ഇക്കാര്യം ചോദിച്ചത് തര്‍ക്കത്തില്‍ കലാശിച്ചു. ജ്വല്ലറി ക്ലീനര്‍ സ്ത്രീയുടെ ആരോപണം നിഷേധിച്ചു. തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയും ജ്വല്ലറി ക്ലീനറുടെ കൈവശമുളള ബാഗ് പരിശോധിക്കാന്‍ ഇടയാക്കുകയും ചെയ്തു.

ബാഗ് പരിശോധിച്ച സ്ത്രീ, ആസിഡ് കുപ്പി  ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് കുപിതയായ സ്ത്രീ റോഡിലേക്ക് വലിച്ചെറിഞ്ഞ കുപ്പി പൊട്ടി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ അടക്കം മൂന്നുപേരുടെ ദേഹത്തേയ്ക്ക് ആസിഡ് തെറിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ സ്ത്രീ മനഃപൂര്‍വ്വം തന്റെ നേര്‍ക്ക് കുപ്പി എറിഞ്ഞതാണെന്ന് പെണ്‍കുട്ടി ആരോപിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിഹാര്‍: ഒന്നാം ഘട്ടത്തില്‍ റെക്കോര്‍ഡ്, പോളിങ്, 64.6 ശതമാനം

50,000 രൂപ വില, അൾട്രാസോണിക് ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ; റിയൽമിയുടെ പുതിയ ഫോൺ രണ്ടാഴ്ചയ്ക്കകം

2050ല്‍ കോടീശ്വരനാകാം!; ചെയ്യേണ്ടത് ഇത്രമാത്രം

ട്രെയിന്‍ യാത്ര സുരക്ഷിതമാക്കാം, കൂടെയുണ്ട് കേരള പൊലീസ്; അടിയന്തര സഹായത്തിന് വിളിക്കേണ്ട നമ്പറുകളിതാ

'ഇനി ഗ്രൗണ്ടിലും വിലസും'; കെഎസ്ആര്‍ടിസിയ്ക്ക് പ്രൊഫഷണല്‍ ക്രിക്കറ്റ് ടീം

SCROLL FOR NEXT