India

മാംസത്തില്‍ സ്‌ഫോടകവസ്തു നിറച്ചുനല്‍കി കുറുക്കനെ കൊന്നു; നാടോടികള്‍ പിടിയില്‍

തേന്‍ ശേഖരിക്കാനായി കാട്ടില്‍ പോയ സംഘത്തിന് ചുറ്റും കറങ്ങിയ കുറുക്കനെയാണ് ഇവര്‍ കൊന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മാംസത്തില്‍ സ്‌ഫോടകവസ്തു നിറച്ച് നല്‍കി കുറുക്കനെ കൊന്ന കേസില്‍ തമിഴ്‌നാട്ടിലെ ത്രിച്ചിയില്‍ പന്ത്രണ്ട് നാടോടികള്‍ അറസ്റ്റില്‍. തേന്‍ ശേഖരിക്കാനായി കാട്ടില്‍ പോയ സംഘത്തിന് ചുറ്റും കറങ്ങിയ കുറുക്കനെയാണ് ഇവര്‍ കൊന്നത്.

കുറുക്കന്റെ ഇറച്ചിക്കും പല്ലിനും വേണ്ടിയാണ് ഇവര്‍ മാംസത്തില്‍ സ്‌ഫോടക വസ്തു നിറച്ച് നല്‍കിയത്. പല സ്ഥലങ്ങളില്‍ കുറുക്കനുവേണ്ടി ഇവര്‍ ഇറച്ചി വെച്ചിരിരുന്നു. ഇതിലൊന്ന് കടിച്ചാണ് കുറുക്കന്‍ ചത്തത്. ദീപാവലിക്ക് ഉപയോഗിക്കുന്ന പടക്കങ്ങള്‍ക്ക് സമാനമായ സ്‌ഫോടകവസ്തുവാണ് ഇറച്ചിയില്‍ നിറച്ചിരുന്നത്.

രാത്രിയിലാണ് നാടോടികള്‍ കുറുക്കനെ കൊന്നത്. രാവിലെ ഒരു ചായക്കടയില്‍ നിന്ന് ചായ കുടിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിതയ്. ഇവരുടെ ബാഗില്‍ നിന്ന് കുറുക്കന്റെ ശരീരം കണ്ടെത്തി. ഇത് ശ്രദ്ധയില്‍പ്പെട്ട് ചോദ്യം ചെയ്ത പൊലീസ് കോണ്‍സ്റ്റബിളിനെ ഇവര്‍ അക്രമിച്ചിരുന്നു.

നേരത്തെ, കേരളത്തിലെ പാലക്കാട് സമാനമായ രീതിയില്‍ ഭക്ഷണ സാധനത്തിനുള്ളില്‍ വെച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ഗര്‍ഭിണിയായ കാട്ടാന ചെരിഞ്ഞത് വലിയ വിവാദമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

SCROLL FOR NEXT