India

മാവോയിസ്റ്റ് 'ബന്ധം':  ജിഎന്‍ സായിബാബയ്ക്കടക്കം ആറ് പേര്‍ക്ക് ജീവപര്യന്തം

യുഎപിഎ ചാര്‍ജുകള്‍ ശരിവെച്ചാണ് കോടതി ശിക്ഷ വിധിച്ചത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മാവോയിസ്റ്റുകളുമായി 'ബന്ധം' സ്ഥാപിച്ചതിന് ജിഎന്‍ സായിബാബയും ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎന്‍യു) വിദ്യാര്‍ത്ഥിയുമടക്കമുള്ള ആറ് പേര്‍ക്ക് മഹാരാഷ്ട്ര ഗഡ്ച്ചിരൊളി സെഷന്‍ കോടതി ജീവപരന്ത്യം തടവ് ശിക്ഷ വിധിച്ചു. ഇതേകേസിലെ ആറാം പ്രതിക്ക് പത്ത് വര്‍ഷവും തടവ് വിധിച്ചു.

ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് യുഎപിഎ ചാര്‍ജുകള്‍ ശരിവെച്ചാണ് ഡല്‍ഹി യൂണിവേഴ്‌സിറ്റി മുന്‍ പ്രഫസര്‍ കൂടിയായ സായിബാബയടക്കമുള്ളവര്‍ക്കെതിരേ ശിക്ഷ വിധിച്ചത്. ജിഎന്‍ സായിബാബ, ജെഎന്‍യു വിദ്യാര്‍ത്ഥി ഹേം മിശ്ര, മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ പ്രശാന്ത് റാഹി, വിജയ് ഠിര്‍ക്കി, പാണ്ഡു നരോട്ടെ എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്. 

മാവോയിസ്റ്റ് ഉന്നത നേതാക്കളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 2014 മെയില്‍ 90 ശതമാനം വികലാംഗനായ സായിബാബയെ അറസ്റ്റ് ചെയ്യുകയും നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ട് വര്‍ഷം തടവ് ശിക്ഷ നല്‍കുകയും ചെയ്തിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ശാരീരികനില പരിഗണിച്ച് ബോംബെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. 

ജെഎന്‍യു വിദ്യാര്‍ത്ഥിയുടെ അറസ്റ്റിന് ശേഷം മാവോയിസ്റ്റ് നേതാക്കളുടെ കൊറിയാറിയ സായിബാബ പ്രവര്‍ത്തിക്കുന്നു എന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഇദ്ദേഹം പോലീസ് നിരീക്ഷണത്തിലായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുവൈറ്റ് എണ്ണക്കപ്പലിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം; തീപിടിത്തം

വൈദ്യുതി സര്‍ച്ചാര്‍ജ് 'ഷോക്ക്' അടിക്കില്ല! ഏപ്രിൽ മാസവും ഒരു പൈസ തിരികെ കിട്ടും

ദീപാലങ്കാര വിളക്കുകള്‍ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റു, യുവാവ് മരിച്ചു

ആശ്വാസ ജയം തേടി; കൊച്ചിയില്‍ ഇന്ന് ഇന്ത്യ- ഹോങ്കോങ് ഫുട്‌ബോള്‍

കുവൈറ്റ് എണ്ണക്കപ്പലിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം, പ്രചാരണച്ചൂടില്‍ കേരളം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT