India

മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണു, നിരവധിപ്പേര്‍ക്ക് പരിക്ക് 

കെട്ടിടത്തില്‍ താമസിച്ചിരുന്ന 40 പേരെ എന്‍ഡിആര്‍എഫ് സംഘം രക്ഷിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈ  പടിഞ്ഞാറന്‍ കണ്ടിവാലിയില്‍ കെട്ടിടം തകര്‍ന്നുവീണു.  ഞായറാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം നടന്നത്. കെട്ടിടത്തില്‍ താമസിച്ചിരുന്ന 40 പേരെ എന്‍ഡിആര്‍എഫ് സംഘം രക്ഷിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

പടിഞ്ഞാറന്‍ കണ്ടിവാലിയിലെ ദാല്‍ജി പണ്ടയിലെ മസ്ജിദിന് സമീപം കെട്ടിടത്തിന്റെ താഴത്തെയും ഒന്നാമത്തെയും നിലകള്‍ തകര്‍ന്നുവീണു എന്ന നിലയിലാണ് ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് ലഭിച്ച ഫോണ്‍ കോള്‍. ആദ്യഘട്ടത്തില്‍ കെട്ടിടത്തില്‍ കുടുങ്ങിയ മൂന്നുപേരെ പ്രദേശവാസികള്‍ രക്ഷിച്ചിരുന്നു. പിന്നീട് ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗവും പൊലീസും, ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്ത് എത്തി രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. 

ആര്‍ക്കും ആളപായം സംഭവിച്ചില്ലെന്നും, പരിക്കേറ്റവരെ ചികില്‍സയില്‍ പ്രവേശിപ്പിച്ചിതായും എന്‍ഡിആര്‍എഫ് ഡിജി സത്യനാരായണ പ്രധാന്‍ ട്വിറ്ററിലൂടെ അറിയിച്ചു. 4 ഫയര്‍ എഞ്ചിനുകളും ഒരു അംബുലന്‍സും സംഭവസ്ഥലത്ത് എത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുലാവര്‍ഷം ഇന്നെത്തും; കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കൊച്ചിയില്‍ 30 കിലോ കഞ്ചാവ് പിടികൂടി, പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍

ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ 5 വിക്കറ്റ് പിഴുത് കീമോ പോള്‍; ഇന്ത്യയെ വീഴ്ത്തി പരമ്പരയില്‍ ഒപ്പമെത്തി വിന്‍ഡീസ്

തൃശൂരില്‍ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും