India

മുഗള്‍സരായ് തെഹ്‌സില്‍ ഇനി പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ തെഹ്‌സില്‍ ; ഉത്തരവിറക്കി യുപി സര്‍ക്കാര്‍

നേരത്തെ മന്ത്രിസഭായോഗത്തിന്റെ തീരുമാനപ്രകാരം അലഹബാദിനെ പ്രയാഗ് രാജാക്കി മാറ്റിയിരുന്നു. മുഗള്‍സരായ് ജംഗ്ഷനും ഓഗസ്റ്റില്‍ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ജംഗ്ഷനാക്കിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയിലുള്ള മുഗള്‍സരായ് തെഹ്‌സില്‍ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ തെഹ്‌സിലായി പേര് മാറ്റി ഉത്തരവിറങ്ങി. ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗമാണ് പേര് മാറ്റത്തിന് ഔദ്യോഗിക അംഗീകാരം നല്‍കിയത്. 

ആര്‍എസ്എസ് ചിന്തകനും ബിജെപിയുടെ ആദ്യരൂപമായ ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളുമായിരുന്നു പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ. നേരത്തെ മന്ത്രിസഭായോഗത്തിന്റെ തീരുമാനപ്രകാരം അലഹബാദിനെ പ്രയാഗ് രാജാക്കി മാറ്റിയിരുന്നു. മുഗള്‍സരായ് ജംഗ്ഷനും ഓഗസ്റ്റില്‍ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ജംഗ്ഷനാക്കിയിരുന്നു. 

മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷെര്‍ഷാ സൂരിയുടെ കാലത്താണ് മുഗള്‍ സരായ് പണി കഴിപ്പിച്ചത്. പഴയ മുഗള്‍ സാമ്രാജ്യത്തെ വടക്കേ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന പട്ടണമായിരുന്നു മുഗള്‍സരായ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ