India

മുളയുടെ നിറം പെയിന്റ് ചെയ്ത പ്ലാസ്റ്റിക് പൈപ്പില്‍ 'ആയുര്‍വ്വേദ മരുന്ന്', മുംബൈയില്‍ വന്‍ മയക്കുമരുന്ന് വേട്ട, ആയിരം കോടിയുടെ ഹെറോയിന്‍ പിടികൂടി 

വ്യവസായ നഗരത്തിന്റെ ചരിത്രത്തില്‍ വീണ്ടും വമ്പന്‍ മയക്കുമരുന്ന് വേട്ട

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: വ്യവസായ നഗരത്തിന്റെ ചരിത്രത്തില്‍ വീണ്ടും വമ്പന്‍ മയക്കുമരുന്ന് വേട്ട. ആയിരം കോടി വില വരുന്ന 191 കിലോഗ്രാം ഹെറോയിന്‍ മുംബൈ കസ്റ്റംസും റവന്യൂ ഇന്റലിജന്‍സും കൂടി പിടികൂടി. 

ആയുര്‍വ്വേദ മരുന്ന് എന്ന വ്യാജേന കണ്ടെയ്‌നറില്‍ കൊണ്ടുവന്ന മയക്കുമരുന്നാണ് പിടികൂടിയത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് എത്തിച്ചതാണ് ഹെറോയിന്‍ എന്നാണ് കരുതുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കസ്റ്റംസ് ക്ലിയറിംഗ് ഹൗസ് ഏജന്റുമാരെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഇരുവരെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി 14ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ഉയര്‍ന്ന ഗുണമേന്മയുളള മയക്കുമരുന്നാണ് പിടികൂടിയതെന്ന് കസ്റ്റംസ് വ്യക്തമാക്കി. മുളയുടെ നിറം പെയിന്റ് ചെയ്ത പ്ലാസ്റ്റിക് പൈപ്പില്‍ മയക്കുമരുന്ന് കടത്താനാണ് ശ്രമിച്ചത്. പരമ്പരാഗത ആയുര്‍വ്വേദ മരുന്നാണ് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കടത്താനുളള ശ്രമമാണ് കസ്റ്റംസിന്റെയും റവന്യൂ ഇന്റലിജന്‍സിന്റെയും സംയുക്ത പരിശോധനയില്‍ തകര്‍ത്തത്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണത്തിലേക്ക് കടന്നതായി കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. ഇത് എവിടെ നിന്നാണ് കൊണ്ടുവരുന്നത് എന്നത് അടക്കമുളള കാര്യങ്ങളാണ് അന്വേഷിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന

'ഞാന്‍ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി

'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ