ലക്നൗ: മുസ്ലീങ്ങള്‍ വൈദ്യുതി മോഷ്ടാക്കളാണെന്നും അവര്‍ക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ സഞ്ജയ് ഗുപ്ത.വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ അവിനാശ് സിങ്ങിനോട് മുസ്ലീങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ ഫോണിലൂടെ ആക്രോശിക്കുന്ന വോയിസ് ക്ലിപ്പുകളാണ് പുറത്തു വന്നത്.
ഏപ്രില്‍ ഒന്ന് മുതലുള്ള വിവരങ്ങള്‍ തനിക്ക് നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.മുസ്ലീങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് പോയി വൈദ്യുതി മോഷണം റിപ്പോര്‍ട്ട് ചെയ്യണമെന്നും സ്ഥലംമാറ്റിക്കളയുമെന്നുമെല്ലാം സഞ്ജയ് ഗുപ്ത ഭീഷണി മുഴക്കുന്നുണ്ട്. ഹിന്ദുക്കള്‍ മാത്രമാണ് അപമാനിക്കപ്പെടുന്നത്. വൈദ്യുതി വകുപ്പിനൊപ്പം നിങ്ങളും നശിച്ചുപോകട്ടെ എന്നും ഇയാള്‍ അവിനാശ് സിങ്ങിനോട് പറയുന്നുണ്ട്.
അതേസമയം പുറത്തുവന്ന ഫോണ്‍ശബ്ദരേഖ തന്റേത് തന്നെയാണെന്ന് ബിജെപി നിയമോപദേഷ്ടാവ് കൂടിയായ സഞ്ജയ് ഗുപ്ത സമ്മതിച്ചു. കാര്യമായ പരാതി തന്നെയാണ് താന്‍ ഉന്നയിച്ചതെന്നും കൃത്യായ രേഖകള്‍ കൈവശം ഉണ്ടെന്നും സഞ്ജയ് ഗുപ്ത അവകാശപ്പെട്ടു. കൗസാംബി ജില്ലയില്‍ നിന്നുള്ള എംഎല്‍എ ആണ് സഞ്ജയ് ഗുപ്ത.
വ്യവസായികള്‍ വൈദ്യുതി മോഷണം നടത്തുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ ഏഴ് എഫ്ഐആര്‍ ലക്നൗവില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ജൂണ്‍ പതിനഞ്ചിനാണ് വൈദ്യുതി ബോര്‍ഡ് എഞ്ചിനീയറായ അവിനാശ് സിങ്ങിന് ബിജെപി നിയമോപദേഷ്ടാവിന്റെ ഭീഷണി സന്ദേശം എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates