പ്രതീകാത്മക ചിത്രം 
India

മൂന്നു നേരവും കഴിക്കാന്‍ ലഡു,  മടുത്തു; വിവാഹ മോചനം തേടി ഭര്‍ത്താവ് കോടതിയില്‍

മൂന്നു നേരവും കഴിക്കാന്‍ ലഡു,  മടുത്തു; വിവാഹ മോചനം തേടി ഭര്‍ത്താവ് കോടതിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

മീററ്റ്: ഭാര്യ കഴിക്കാന്‍ തരുന്നത് ലഡു മാത്രമെന്ന് ആരോപിച്ച്, വിവാഹ മോചനം തേടി ഭര്‍ത്താവ് കുടുംബ കോടതിയില്‍. സിദ്ധന്റെ ഉപദേശപ്രകാരം ലഡു മാത്രമാണ് തനിക്കു കഴിക്കാന്‍ തരുന്നത് എന്നാണ് ഭര്‍ത്താവ് പറയുന്നത്. 

ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയായ യുവതിയാണ് സിദ്ധന്റെ ഉപദേശപ്രകാരം രോഗശാന്തിക്കായി ഭര്‍ത്താവിന് രണ്ടുനേരം നാലു ലഡുവീതം തിന്നാന്‍ കൊടുത്തത്. കഴിക്കാന്‍ മറ്റൊന്നും നല്‍കുകയോ ഇടയ്ക്ക് വേറെന്തെങ്കിലും കഴിക്കാന്‍ അനുവദിക്കുകയോ ചെയ്യുന്നില്ലെന്നും ഭര്‍ത്താവ് പറയുന്നു.

ഇരുവരെയും കൗണ്‍സലിങ്ങിനു വിളിച്ചിരിക്കുകയാണ് കോടതി. ലഡു ഭര്‍ത്താവിന്റെ രോഗംമാറ്റുമെന്ന ഉറച്ചവിശ്വാസത്തിലാണ് അവരെന്നും എന്തുപറഞ്ഞിട്ടും കേള്‍ക്കുന്നില്ലെന്നും കൗണ്‍സലര്‍ പറഞ്ഞു. അവരെ കാര്യം പറഞ്ഞു ബോധ്യപ്പെടുത്താനാവുമോയെന്ന് ഉറപ്പില്ലെന്നും കൗണ്‍സിലര്‍ പറഞ്ഞു.

പത്തുവര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതിമാര്‍ക്ക് മൂന്ന് കുട്ടികളുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍