India

മൂന്ന് വയസ്സുകാരിയായ മകളെ കഴുത്തറുത്തു കൊന്നശേഷം യുവതി സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചു

യുവതി മാനസിക രോഗത്തിന് ചികിത്സയിലായിരുന്നെന്നും യുവതി ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് മകളെ കൊല്ലുകയായിരുന്നെന്നും പൊലീസ് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മൂന്ന് വയസ്സുകാരിയായ മകളെ കഴിത്തറുത്ത് കൊന്നശേഷം യുവതി സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചു. കൈ ഞെരമ്പ് മുറിച്ചാണ് യുവതി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. 27കാരിയായ യുവതിയാണ് മകളെ കൊന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.

യുവതി മാനസിക രോഗത്തിന് ചികിത്സയിലായിരുന്നെന്നും യുവതി ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് മകളെ കൊല്ലുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ഭര്‍തൃമാതാവ് ഇരുവരെയും ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും വഴിമധ്യേ കുട്ടി മരിച്ചിരുന്നു. 

യുവതി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ ഭര്‍ത്താവ് ചെന്നൈയില്‍ എഞ്ചിനിയറായി ജോലി ചെയ്യുകയാണ്. യുവതിയും എഞ്ചിനിയറിംഗ് ബിരുദധാരിയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം