പ്രതീകാത്മക ചിത്രം 
India

മെട്രോയില്‍ യുവതിയുടെ വീഡിയോ പകര്‍ത്തി; മധ്യവയസ്‌കന്‍ അറസ്റ്റില്‍

മദ്യലഹരിയിലായിരുന്നു ഇയാളെന്ന് പൊലീസ് പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മെട്രോയില്‍ സഞ്ചരിക്കവെ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി മെട്രോയില്‍ ബുധനാഴ്ചയായിരുന്നു സംഭവം.

നോയിഡയില്‍ നിന്നും അക്ഷര്‍ധാമിലേക്ക് പോവുകയായിരുന്നു ഇരുപത്തിയഞ്ചുകാരിയായ യുവതി. മൊബൈലില്‍ ഒരാള്‍ തന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതായി യുവതി മെട്രോ പൊലീസിനെ അറിയിക്കുകയായിരുന്നു. 

മൊബൈലില്‍ വീഡിയോ പിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാളില്‍ നിന്നും മൊബൈള്‍ തട്ടിവാങ്ങിച്ചു. എന്നാല്‍ അയാള്‍ ബലപ്രയോഗത്തിലൂടെ മൊബൈല്‍ തിരിച്ചുവാങ്ങി തന്നെ മര്‍ദ്ദിക്കുകയായിരുന്നു എന്നും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മദ്യലഹരിയിലായിരുന്നു ഇയാളെന്ന് പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

സിപിഎം-എല്ലുമായുള്ള ശത്രുത അവസാനിക്കുന്നു; ചാരു മജുംദാറിന് പ്രണാമം അര്‍പ്പിച്ച് എംഎ ബേബിയും ഡി രാജയും

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം