India

മൈസൂര്‍ വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം കടപുഴകി വീണ് രണ്ട് മലയാളികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു

ശക്തമായ മഴയും കാറ്റുമാണ് അപകടത്തിന് കാരണമായത്

സമകാലിക മലയാളം ഡെസ്ക്

മൈസൂര്‍; മൈസൂര്‍ വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം കടപുഴകി വീണ് രണ്ട് മലയാളികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു. പാലക്കാട് സ്വദേശി ഹിലാല്‍, തളിപ്പറമ്പ് സ്വദേശി വിനോദ് എന്നിവരാണ് മരിച്ചത്. ശക്തമായ മഴയും കാറ്റുമാണ് അപകടത്തിന് കാരണമായത്. മലയാളികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരുക്കേറ്റു.

കാറ്റും മഴയും രൂക്ഷമായതിനെത്തുടര്‍ന്ന് വൃന്ദാവന്‍ ഗാര്‍ഡന്‍ അടച്ചു. മരങ്ങള്‍ കടപുഴകിയതിനൊപ്പം ഗാര്‍ഡനിലെ താത്കാലിക കൂടാരങ്ങള്‍ തകര്‍ന്നുവീഴുകയും ചെയ്തിട്ടുണ്ട്. ഇതുകൂടാതെ മഴയ്‌ക്കൊപ്പം പതിച്ച ഐസ് കട്ടകള്‍ ശരീരത്തില്‍ വീണും നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗതാഗതക്കുരുക്ക് രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമായിട്ടുണ്ട്. ഗാര്‍ഡനില്‍ എത്തിയ മലയാളി വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT