പ്രതീകാത്മക ചിത്രം 
India

മൊബൈലില്‍ കളിച്ചിരുന്നതിന് അമ്മ വഴക്ക് പറഞ്ഞു ; പെണ്‍കുട്ടി ജീവനൊടുക്കി

എപ്പോഴും ഫോണിലാണെന്നും സോഷ്യല്‍ മീഡിയ അഡിക്ഷന്‍ കൂടുന്നുണ്ടെന്നും പറഞ്ഞ് ശകാരിച്ച ശേഷം ഫോണും വാങ്ങി പെണ്‍കുട്ടിയുടെ അമ്മ കടയിലേക്ക് പോയെന്നാണ്

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍ : അധിക സമയം മൊബൈല്‍ ഫോണില്‍ സമയം ചെലവഴിച്ചതിന് അമ്മ വഴക്കു പറഞ്ഞ മനോവിഷമത്തില്‍ പെണ്‍കുട്ടി ജീവനൊടുക്കി. പിപ്ലാനി സ്വദേശിയായ ഉര്‍വശി സിങാണ് അമ്മ ഫോണ്‍ വാങ്ങി വച്ചതിനെ തുടര്‍ന്ന് കെട്ടിത്തൂങ്ങിയത്. ഒന്നാം വര്‍ഷ ബിസിഎ വിദ്യാര്‍ത്ഥിനിയായിരുന്നു ഉര്‍വശി.

സംഭവ ദിവസം വൈകുന്നേരം ആറരയ്ക്ക് പെണ്‍കുട്ടിയുടെ അമ്മ കടയില്‍ പോകാന്‍ ഇറങ്ങുമ്പോള്‍ മകള്‍ ഫോണില്‍ കളിക്കുന്നത് കണ്ടു. എപ്പോഴും ഫോണിലാണെന്നും സോഷ്യല്‍ മീഡിയ അഡിക്ഷന്‍ കൂടുന്നുണ്ടെന്നും പറഞ്ഞ് ശകാരിച്ച ശേഷം ഫോണും വാങ്ങി അവര്‍ കടയിലേക്ക് പോയെന്നാണ് പൊലീസ്  പറയുന്നത്. 

സഹോദരങ്ങള്‍ ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നു. അമ്മ വഴക്കു പറഞ്ഞ വിഷമത്തില്‍ മുറിയില്‍ കയറി ഉര്‍വശി വാതിലടച്ചു. ഒരു മണിക്കൂര്‍ കഴിഞ്ഞും തുറക്കാതായതോടെയാണ് പെണ്‍കുട്ടിയുടെ സഹോദരന്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചത്. അകത്ത് നിന്നും പൂട്ടിയിരുന്നതിനാല്‍ കഴിഞ്ഞില്ല. ഇതോടെ ബന്ധുക്കളെ കൂട്ടിയെത്തി വാതില്‍ ചവിട്ടിപ്പൊളിച്ചപ്പോഴാണ് പെണ്‍കുട്ടിയെ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അച്ഛനും അമ്മയും രണ്ട് സഹോദരങ്ങളുമാണ് പെണ്‍കുട്ടിക്കുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹോർമുസ് തുറന്നിരിക്കേണ്ടത് ലോകത്തിന്റെ ആവശ്യം'; മോദിയെ ഫോണിൽ വിളിച്ച് ട്രംപ്

'പാക് ഭീകര സംഘടന സഹായത്തോടെ ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു'; കശ്മീരി വിഘടനവാദി നേതാവ് ആസിയ അന്ദ്രാബിക്ക് ജീവപര്യന്തം തടവ്

യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചാല്‍ പതിനഞ്ച് ദിവസത്തെ ഗള്‍ഫ് യാത്ര; കണ്ണഞ്ചിപ്പിക്കുന്ന ഓഫറുമായി മുസ്ലീം ലീഗ് നേതാവ്

സുധാകരനെ ചെറ്റ എന്ന് വിളിച്ചിട്ടില്ല; വേദനയില്ലാത്ത ലോകത്തേക്ക് മടങ്ങി ഹരീഷ് റാണ; ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കല്‍ വ്യവസ്ഥയില്‍ മാറ്റം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പുറത്തിറങ്ങിയത് 11 വര്‍ഷത്തിനുശേഷം; മാവോയിസ്റ്റ് നേതാവ് രൂപേഷ് ജയില്‍ മോചിതനായി

SCROLL FOR NEXT