ചിറ്റൂരിൽ പതിനാലുകാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് അശ്വിനിക്ക് പനി തുടങ്ങിയത്
Aswini
അശ്വിനി
Edited By:
Updated on
1 min read

പാലക്കാട് : ചിറ്റൂരിൽ പതിനാലുകാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ചിറ്റൂർ വണ്ണാമട എൻ.ജി. കോളനിയിൽ ഉണ്ണികൃഷ്ണന്റെ മകൾ അശ്വിനി (14) ആണ് മരിച്ചത്. ചിറ്റൂർ ഗവൺമെന്റ് വിക്ടോറിയ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.

Aswini
അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് രീതി നടപ്പാക്കേണ്ട; കെടിയു സിന്‍ഡിക്കേറ്റ് തീരുമാനം

കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് അശ്വിനിക്ക് പനി തുടങ്ങിയത്. പനി മാറാതെ തുടർന്നതോടെ നടത്തിയ പരിശോധനയിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ചികിത്സയിൽ തുടരുന്നതിനിടെ ഇന്നു പുലർച്ചെ മൂന്നു മണിയോടെ ആരോഗ്യനില ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ചിത്രയാണ് അമ്മ. സിന്ധു സഹോദരിയാണ്.

Aswini
കാസര്‍കോട് എംഡിഎംഎയുമായി പിടിയിലായ പ്രവര്‍ത്തകനെ പുറത്താക്കിയെന്ന് യൂത്ത് കോണ്‍ഗ്രസ്
Aswini
'ഓപ്പറേഷൻ തൂഫാൻ' ആദ്യം സ്വന്തം പാർട്ടിയിൽ നടപ്പാക്കൂ; ചെന്നിത്തലയെ പരിഹസിച്ച് എം വി ​ഗോവിന്ദൻ
Aswini
മന്ത്രിസ്ഥാനമില്ലാത്ത ഫുള്‍ടൈം അധ്യക്ഷന്‍ കെപിസിസിക്ക് വേണം ; രാഹുലിനെ കണ്ട് സണ്ണി ജോസഫ്
Summary

A 14-year-old girl died of dengue fever in Chittur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com