India

മോദി സാര്‍ മറ്റെവിടെയെങ്കിലും തിരക്കിലാണോ? ശീതകാല സമ്മേളനം വൈകുന്നതിനെ പരിഹസിച്ച് പ്രകാശ് രാജ്

ശീതകാല സമ്മേളനം വേനല്‍ക്കാല സമ്മേളനമാകുമോ എന്ന നിലയില്‍ പരിഹസിച്ചുകൊണ്ടായിരുന്നു പ്രകാശ് രാജിന്റെ ഇത്തവണത്തെ പരിഹാസം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നീട്ടിവെച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ് രംഗത്ത്. ശീതകാല സമ്മേളനം വേനല്‍ക്കാല സമ്മേളനമാകുമോ എന്ന നിലയില്‍ പരിഹസിച്ചുകൊണ്ടായിരുന്നു പ്രകാശ് രാജിന്റെ ഇത്തവണത്തെ പരിഹാസം. 

നിരവധി ചോദ്യങ്ങളും അതിനുത്തരങ്ങള്‍ സ്വയം കണ്ടെത്തിയുമായിരുന്നു ഇത്തവണത്തെ പ്രകാശ് രാജിന്റെ ട്വിറ്റര്‍. എന്തുകൊണ്ട് ശീതകാല സമ്മേളനം വൈകുന്നു എന്ന ചോദ്യത്തിന് മൂന്ന് ഉത്തരങ്ങള്‍ പ്രകാശ് രാജ് തന്നെ കണ്ടെത്തിയിരിക്കുന്നു. ശീതകാലസമ്മേളനം എന്ന പേരിനെ അന്വര്‍ത്ഥമാക്കുന്ന നിലയില്‍ തണുപ്പ് ആരംഭിച്ചിട്ടില്ലെന്നാണ് ഒരുത്തരം. രണ്ടാമത്തെ ഉത്തരം മോദിയെ പ്രത്യക്ഷത്തില്‍ കടന്നാക്രമിക്കുന്നതാണ്. മോദി വിദേശത്താണോ എന്ന് വ്യഖ്യാനിക്കുന്നതാണ് രണ്ടാമത്തെ ഉത്തരം. കടുത്ത വേനലായതായിരുക്കാം എന്നതാണ് ശീതകാല സമ്മേളനം നീട്ടിവെക്കാന്‍ മൂന്നാമത്തെ ഉത്തരമായി പ്രകാശ് രാജ് കണ്ടെത്തിയിരിക്കുന്നത്. 

ഇത്തവണത്തെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 15 മുതല്‍ ജനുവരി അഞ്ചുവരെയാണ് നടക്കുന്നത്. പരമ്പരാഗതമായി ശീതകാല സമ്മേളനം നവംബര്‍ മൂന്നാം ആഴ്ച മുതല്‍ ഡിസംബര്‍ മൂന്നാം ആഴ്ച വരെയാണു നടക്കുക. നോട്ട് നിരോധനം, ജിഎസ്ടി, റഫാല്‍ വിമാന ഇടപാട് തുടങ്ങിയ വിഷയങ്ങളായിരിക്കും ശീതകാല സമ്മേളനത്തെ ചൂട് പിടിപ്പിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ