India

മോദിയുടെ ഇന്ത്യയില്‍ വോട്ടിംഗ് യന്ത്രത്തിന് നിഗൂഢശക്തി; പാര്‍ട്ടി പ്രവര്‍ത്തകര്‍ കരുതിയിരിക്കുക: രാഹുല്‍ ഗാന്ധി

മോദിയുടെ ഇന്ത്യയില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്ക് ഗൂഢമായ ശക്തിയാണുള്ളത് - കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കുക

Author : സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി: തെരഞ്ഞടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ വിചിത്രമായ രീതിയിലാണ് പെരുമാറിയത്. കുറച്ചുപേര്‍ ഒരു ബസ് മോഷ്ടിച്ചു രണ്ട് ദിവസത്തേക്കു മാഞ്ഞുപോയി. മറ്റുള്ളവര്‍ ഹോട്ടലില്‍ നിന്ന് വെള്ളം കുടിക്കുന്നത് കണ്ടെത്തി. മോദിയുടെ ഇന്ത്യയില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്ക് ഗൂഢമായ ശക്തിയാണുള്ളത്, ജാഗ്രത പാലിക്കുക- രാഹുല്‍ ട്വീറ്റ് ചെയ്തു.

മധ്യപ്രദേശ്, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പുകള്‍ക്കു ശേഷം വോട്ടിങ് യന്ത്രങ്ങളുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ട്വീറ്റ്. നവംബര്‍ 28ന് നടന്ന വോട്ടിങ്ങിന് ശേഷം യന്ത്രങ്ങള്‍ സാഗര്‍ ജില്ലാ കലക്ടറുടെ ഓഫിസിലേക്ക് ഒരു സ്‌കൂള്‍ ബസില്‍ എത്തിച്ചതായി കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. കൃത്രിമം കാണിക്കുന്നതിനാണ് ഇതു പുറത്തേക്കു കൊണ്ടുപോയതെന്നാണ് കോണ്‍ഗ്രസിന്റെ പരാതി.

ഭോപ്പാലില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകള്‍ ഒരു മണിക്കൂറിനു മുകളില്‍ പ്രവര്‍ത്തന രഹിതമായിരുന്നു. വൈദ്യുതി നിലച്ചതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നായിരുന്നു വിശദീകരണം. പക്ഷേ വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെന്നു പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നു. യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂം പിന്‍വാതില്‍ തുറന്നുകിടക്കുന്ന രീതിയിലും കണ്ടെത്തിയിരുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന