India

മോദിയുടെ വെടിയുണ്ടകള്‍ക്ക് തമിഴ് ജനതയെ അടിച്ചമര്‍ത്താനാവില്ല; പിന്തുണയുമായി രാഹുല്‍

മോദിയുടെ വെടിയുണ്ടകള്‍ക്ക് തമിഴ് ജനതയെ അടിച്ചമര്‍ത്താനാവില്ല; പിന്തുണയുമായി രാഹുല്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റിന് എതിരായ സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പാര്‍ട്ടി സമരക്കാര്‍ക്ക് ഒപ്പമുണ്ടെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

ആര്‍എസ്എസ് ആശയങ്ങളെ എതിര്‍ക്കുന്നതുകൊണ്ടാണ് തമിഴരെ കൂട്ടക്കൊല ചെയ്യുന്നതെന്ന് രാഹുല്‍ ട്വീറ്റില്‍ കുറ്റപ്പെടുത്തി. മോദിയുടെ വെടിയുണ്ടകള്‍ക്ക് തമിഴ് ജനതയെ അടിച്ചമര്‍ത്താനാവില്ല. കോണ്‍ഗ്രസ് തമിഴ് ജനതയ്ക്ക് ഒപ്പമുണ്ടെന്ന് രാഹുല്‍ വ്യക്തമാക്കി.

തൂത്തുക്കുടി പ്ലാന്റിനെതിരെ സമരം നടക്കുന്നവര്‍ക്കുനേരെ ഇന്നലെ പൊലീസ് നടത്തിയ വെടിവയ്പില്‍ 11 പേരാണ് മരിച്ചത്. വെടിവയ്പിനെക്കുറിച്ച് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റിന്റെ വിപുലീകരണം കോടതി തടഞ്ഞു. രണ്ടാമത്തെ കോര്‍പ്പര്‍ സ്‌മെല്‍റ്റിങ് പ്ലാന്റ് സ്ഥാപിക്കുന്നതാണ് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബഞ്ച് സ്‌റ്റേ ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT