India

മോദിയുടെ 'അപരന്‍' വാരണാസിയില്‍ മത്സരിക്കും; രാഹുല്‍ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വാരണാസിയില്‍ പ്രധാനമന്ത്രിയെ നേരിടാന്‍ നരേന്ദ്രമോദിയോട് രൂപസാദൃശ്യമുളളയാള്‍

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വാരണാസിയില്‍ പ്രധാനമന്ത്രിയെ നേരിടാന്‍ നരേന്ദ്രമോദിയോട് രൂപസാദൃശ്യമുളളയാള്‍. മോദിയോട് രൂപസാദൃശ്യമുളള അഭിനന്ദന്‍ പഥക്കാണ് വാരണാസിയില്‍ മോദിയെ നേരിടാന്‍ ഒരുങ്ങുന്നത്. 26ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്ന് പഥക് പറഞ്ഞു.

താന്‍ ഒരു ഡമ്മി സ്ഥാനാര്‍ത്ഥിയല്ലെന്നും പഥക് പറഞ്ഞു. താന്‍ ആര്‍ക്കും എതിരല്ല. എന്നാല്‍ വ്യാജപ്രചാരണങ്ങള്‍ എന്ന് അര്‍ത്ഥമുളള ജുംലയ്ക്ക് എതിരാണെന്ന് ബിജെപിയെ പരോക്ഷമായി സൂചിപ്പിച്ച് പഥക് പറഞ്ഞു. വിജയിച്ചാല്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുമെന്നും പഥക് മാധ്യമങ്ങളോട് പറഞ്ഞു.

വാരണാസിക്ക് പുറമേ ലക്‌നൗ മണ്ഡലത്തില്‍ നിന്നും പഥക് ജനവിധി തേടുന്നുണ്ട്. ഇതിന്റെ ഭാഗമായി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പഥക് ലക്‌നൗവില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കെതിരെ കേസ് എടുക്കണമെന്ന ഇഡിയുടെ കത്ത്; അന്വേഷണം വിജിലന്‍സ് കൈമാറും; മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കൂടിക്കാഴ്ച നടത്തി

കടുത്ത വൈദ്യുതി പ്രതിസന്ധി; തിരുവനന്തപുരത്ത് ഇന്ന് നിര്‍ണായക യോഗം

പുതിയ ന്യൂനമര്‍ദത്തിന് സാധ്യത; സംസ്ഥാനത്ത് നാളെ മുതല്‍ മഴ; യെല്ലോ അലര്‍ട്ട്

നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം; സംസ്ഥാനത്ത് ഇന്ന് കനത്ത ചൂടിന് സാധ്യത; മുന്നറിയിപ്പ്

Today's Rashi Phalam September 09|ദൂരയാത്രയ്ക്ക് അവസരം; പ്രണയബന്ധത്തിൽ സന്തോഷകരമായ അനുഭവം