India

മോഷണ മുതൽ പങ്കുവയ്ക്കുന്നതിനെ ചൊല്ലി തർക്കം; 17കാരനെ കുത്തിക്കൊന്ന് റെയിൽവേ ട്രാക്കിൽ തള്ളി 19കാരൻ

കൊലയുമായി ബന്ധപ്പെട്ട് ആനേക്കൽ സ്വദേശിയായ രാകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: മോഷണ മുതലായ മൊബൈൽ ഫോൺ വിറ്റു കിട്ടുന്ന പണം പങ്കുവയ്ക്കുന്നത് സംബന്ധിച്ച തർക്കത്തിനൊടുവിൽ 19കാരൻ 17കാരനെ കുത്തിക്കൊന്ന് റെയിൽവേ ട്രാക്കിൽ തള്ളി. ബംഗളൂരു ആനെക്കലിലെ ചന്ദാപുരയിലാണ് സംഭവം. കൊലയുമായി ബന്ധപ്പെട്ട് ആനേക്കൽ സ്വദേശിയായ രാകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ജനുവരി 26 നാണ് ഇരുവരും ചേർന്ന് മോഷണം നടത്തിയത്. മോഷണ മുതലായ മൊബൈൽ ഫോൺ വിറ്റു കിട്ടുന്ന പണം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ഇരുവരും തർക്കത്തിലായി. ഒടുവിൽ രാകേഷ് തന്റെ സഹായിയായ രവിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

അപകടമരണമെന്ന് വരുത്തി തീർക്കുന്നതിനായി രാകേഷ് മൃതദേഹം ആനേക്കലിന് സമീപമുള്ള മരസു റെയിൽവെ ട്രാക്കിന് സമീപം വലിച്ചെറിയുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. തിരിച്ചറിയാൻ കഴിയാത്തവിധം വികൃതമായിരുന്ന മൃതദേഹം പിറ്റേന്ന് രാവിലെ ലോക്കോ പൈലറ്റുമാരാണ് കണ്ടെത്തിയത്.

രവിയുടെ അച്ഛൻ കൊലപാതകത്തിൽ രാകേഷിനു പങ്കുണ്ടെന്ന് സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ രാകേഷ് കുറ്റം സമ്മതിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമാധാനപരമായി ഒത്തുകൂടുന്നവരെ അനധികൃതമായി തടഞ്ഞുവെക്കരുത്; മെട്രോയും ട്രെയിനുകളും സാധാരണ നിലയിൽ പ്രവർത്തിക്കണം; സുപ്രീം കോടതി

​Jantar Mantar Protest: ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കള്‍ കസ്റ്റഡിയിൽ

'ലാല്‍ ആ ചിത്രത്തിലുള്ളത് ആര്‍ക്കും അറിയില്ലായിരുന്നു, മാസികക്കാരെ ഭീഷണിപ്പെടുത്തി'; സര്‍പ്രൈസ് കാമിയോയെക്കുറിച്ച് കമല്‍

നഴ്‌സുമാർക്ക് അവസരം... റീജിയണൽ കാൻസർ സെന്ററിൽ 25 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം; ചെന്നൈയില്‍ വിജയ്‌ക്കൊപ്പം മെട്രോ യാത്രയുമായി മോദി ( വീഡിയോ)