India

യുപിയില്‍ ബലാത്സംഗത്തിന് ഇരയായ ആറുവയസ്സുകാരിയുടെ നില അതീവഗുരുതരം; ശരീരമാസകലം മുറിവുകള്‍, പ്രതിയുടെ മൂന്ന് രേഖാചിത്രങ്ങളുമായി  പൊലീസ്

ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തിന് ഇരയായ ആറുവയസ്സുകാരി അതീവ ഗുരുതരാവസ്ഥയില്‍. ഹാപൂര്‍ ജില്ലയില്‍ നടന്ന സംഭവത്തിലെ പ്രതിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തിന് ഇരയായ ആറുവയസ്സുകാരി അതീവ ഗുരുതരാവസ്ഥയില്‍. ഹാപൂര്‍ ജില്ലയില്‍ നടന്ന സംഭവത്തിലെ പ്രതിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. ദൃക്‌സാക്ഷികളുടെ സഹായത്തോടെയാണ് രേഖാചിത്രം തയ്യാറാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. മൂന്ന് രേഖാചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

വ്യാഴാഴ്ചയാണ് വീടിന് പുറത്തുകളിച്ചുകൊണ്ടിരുന്ന ആറുവയസ്സുകാരിയെ ബൈക്കിലെത്തിയ പ്രതി ബലമായി പിടിച്ചുകൊണ്ടുപോയത്. പിന്നാലെ കുട്ടിയെ അബോധാവസ്ഥയില്‍ കൃഷിയിടത്തില്‍ കണ്ടെത്തുകയായിരുന്നു. 

മീററ്റിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ നില അതീവ ഗുരുതരാവസ്ഥയിലാണെന്ന് അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ ദേഹമാസകലം മുറിവുകളാണ്. 

അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നതെന്ന് എസ്പി വ്യക്തമാക്കി. പ്രദേശത്തെ സിസിടി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

SCROLL FOR NEXT