പ്രതീകാത്മക ചിത്രം 
India

യുവതിക്ക് മുന്നില്‍ വസ്ത്രങ്ങള്‍ ഉരിഞ്ഞ് നഗ്നനായി ടിടിഇ ; അമ്പരന്ന് യാത്രക്കാരി, കേസ്

യുവതിയുടെ മുന്നിലെത്തിയ ടിടിഇ പെട്ടെന്ന് വസ്ത്രങ്ങള്‍ അഴിച്ച് ലൈംഗികചേഷ്ടകളോടെ പെരുമാറാന്‍ തുടങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ : ട്രെയിന്‍ യാത്രക്കിടെ ടിക്കറ്റ് എക്‌സാമിനര്‍ അപമര്യാദയായി പെരുമാറിയെന്ന് യുവതിയുടെ പരാതി. യുവതിയുടെ മുന്നിലെത്തിയ ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനര്‍ (ടിടിഇ) പൊടുന്നനെ വസ്ത്രങ്ങളെല്ലാം അഴിച്ച് നഗ്നനാകുകയും, ലൈംഗികചേഷ്ടകളോടെ അപമര്യാദയായി പെരുമാറുകയായിരുന്നു എന്നുമാണ് പരാതി. യുവതിയുടെ പരാതിയില്‍ ടിടിഇക്കെതിരെ റെയില്‍വേ പൊലീസ് കേസെടുത്തു. 

കഴിഞ്ഞദിവസം ചെന്നൈ ദാദര്‍ എക്‌സ്പ്രസിലായിരുന്നു സംഭവം. രോഗബാധിതനായി മുംബൈയില്‍ ആശുപത്രിയില്‍ കഴിയുന്ന പിതാവിനെ കാണാനായി പോകുകയായിരുന്നു യുവതി. ദാദര്‍ എക്‌സ്പ്രസിലെ എസ്-8 കോച്ചിലായിരുന്നു ചെന്നൈ സ്വദേശിയായ യുവതി സഞ്ചരിച്ചത്. 

രാത്രി 2.15 ഓടെ ടിക്കറ്റ് എക്‌സാമിനര്‍ എച്ച് എസ് മീണ യുവതിയുടെ കോച്ചിലെത്തി. യുവതി ടിക്കറ്റും ഐഡി പ്രൂഫും കാണിച്ചു. ഇത് പരിശോധിച്ചശേഷം തിരികെപോയ ടിടിഇ, അല്‍പ്പസമയത്തിന് ശേഷം തിരികെയെത്തിയാണ് അപമര്യാദയായി പെരുമാറിയത്. 

യുവതിയുടെ മുന്നിലെത്തിയ അദ്ദേഹം പെട്ടെന്ന് വസ്ത്രങ്ങള്‍ അഴിച്ച് ലൈംഗികചേഷ്ടകളോടെ പെരുമാറാന്‍ തുടങ്ങി. അമ്പരന്നുപോയ യുവതി ഉടന്‍ തന്നെ അന്ധേരിയിലുള്ള ബന്ധുവിനെ വിളിച്ച് വിവരം പറഞ്ഞു. അയാള്‍ അറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പൊലീസ് ഉടന്‍ തന്നെ കോച്ചിലെത്തിയെങ്കിലും, അതിനിടെ ടിടിഇ മുങ്ങി. ട്രെയിന്‍ മുഴുവന്‍ അരിച്ചു പെറുക്കിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. സെന്‍ട്രല്‍ റെയില്‍വേയ്ക്ക് കീഴിലുള്ള ഉദ്യോഗസ്ഥനാണ് ഇയാളെന്ന് അധികൃതര്‍ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഡി സതീശന്റെ പ്രവര്‍ത്തനശൈലിയില്‍ വിമര്‍ശനം; ഭിന്നത പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ്

ഇരട്ടി ലാഭം, ഗ്യാരണ്ടീഡ് റിട്ടേണ്‍; മുതിര്‍ന്നവര്‍ക്കായി കോംബോ ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജി, വിശദാംശങ്ങള്‍

സൗദിയില്‍ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

DRDO-യിൽ 195 അപ്രന്റീസ് ഒഴിവുകൾ; ITI മുതൽ BE/B.Tech വരെ യോഗ്യത; ഹൈദരാബാദിൽ പരിശീലനം

'ടൊവിയും ഞാനും കസിന്‍സാണ്, എന്റെ അമ്മയും അവന്റെ അച്ഛനും ഒന്നിച്ച് പഠിച്ചവര്‍'; അടുപ്പത്തെക്കുറിച്ച് നിവിന്‍ പോളി