പ്രതീകാത്മക ചിത്രം 
India

യുവാവിനൊപ്പം ഫോട്ടോയെടുത്തു, പ്രണയത്തിലാണെന്ന് സംശയം; അച്ഛൻ മകളെ കൊന്നു 

പതിനാറുകാരിയാണ്‌ കൊല്ലപ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്

ആഗ്ര: യുവാവിനൊപ്പം ഫോട്ടോയെടുത്തതിന് അച്ഛൻ മകളെ കൊലപ്പെടുത്തി. മകൾ പ്രണയത്തിലാണെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം. 16കാരിയാണ് കൊല്ലപ്പെട്ടത്. 

ദുരൂഹ സാഹചര്യത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഈ വര്‍ഷം വിവാഹം നിശ്ചയിച്ചിരുന്ന മകൾ പ്രണയത്തിലാണെന്ന് കരുതിയ പിതാവ് അപമാനം ഭയന്നാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ആഗ്രയ്‌ക്കടുത്തുള്ള പാടിയാലി എന്ന ഗ്രാമത്തിലാണ് സംഭവം.

ഐപിസി സെക്ഷന്‍ 302, 201 എന്നീ വകുപ്പുകള്‍ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. മരിച്ച മകളെ കൂടാതെ പ്രതിക്ക് രണ്ട് പെൺമക്കളും നാല് ആൺമക്കളുമുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT