വീഡിയോ സ്‌ക്രീന്‍ഷോട്ട്‌ 
India

യൂണിഫോമില്‍ ചെളി തെറിച്ചു; യുവാവിനെക്കൊണ്ട് തുടപ്പിച്ചു, മുഖത്തടിച്ചു; പൊലീസുകാരിയുടെ ധാര്‍ഷ്ട്യം (വീഡിയോ)

പൊലീസുകാരിയുടെ യൂണിഫോം പാന്റ് യുവാവ് വൃത്തിയാക്കുന്നതിന്റെയും തുടര്‍ന്ന് യുവാവിന്റെ മുഖത്തടിക്കുന്നതിന്റെയും വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി

Author : സമകാലിക മലയാളം ഡെസ്ക്


ഭോപാല്‍: യൂണിഫോമില്‍ ചെളി തെറിച്ചതിനെ തുടര്‍ന്ന് ബൈക്ക് യാത്രക്കാരനോട് അപമര്യാദയായി പെരുമാറി വനിതാ പൊലീസ് ഉദ്യോഗസ്ഥ. മധ്യപ്രദേശിലെ റെവയിലാണ് സംഭവം. ചെളി പുരണ്ടതിനെ തുടര്‍ന്ന് പൊലീസുകാരിയുടെ യൂണിഫോം പാന്റ് യുവാവ് വൃത്തിയാക്കുന്നതിന്റെയും തുടര്‍ന്ന് യുവാവിന്റെ മുഖത്തടിക്കുന്നതിന്റെയും വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

ഇതിന് പിന്നാലെ പൊലീസുകാരിക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്തുവന്നിട്ടുണ്ട്. 

ഹോം ഗാര്‍ഡ് കോണ്‍സ്റ്റബിള്‍ ആയ ശശികലയാണ് പൊലീസുകാരിയെന്ന് കണ്ടെത്തി. കലക്ടറുടെ ഓഫിസിലാണ് ഇവര്‍ക്കു ജോലി. സംഭവത്തില്‍ ആരെങ്കിലും രേഖാമൂലം പരാതി നല്‍കിയാല്‍ പൊലീസ് അന്വേഷിക്കുമെന്ന് എഎസ്പി വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

സുരേഷേട്ടന്റെ മകളെ യാത്രയാക്കിയത് ഞാന്‍ കൊടുത്ത ഷര്‍ട്ട് പുതപ്പിച്ച്; ഇന്നും മായാത്ത നോവാണത്: ഇന്ദ്രന്‍സ്

'എന്ത് മര്യാദകേടാണ്, ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല; ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്'

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍