India

യൂണിവേഴ്സിറ്റി ക്യാംപസിനുള്ളിൽ നവദമ്പതികൾ മരിച്ചനിലയിൽ

വെള്ളിയാഴ്ച അര്‍ധരാത്രിയാണു ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതെന്നു പൊലീസ് അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത∙ ബംഗാളിലെ വിശ്വഭാരതി സർവകലാശാല ക്യാംപസിൽ നവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ബംഗാളിലെ ബീർഭും ജില്ലയിലെ സർവകലാശാല ക്യാംപസിലാണു സംഭവം. വെള്ളിയാഴ്ച അര്‍ധരാത്രിയാണു ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതെന്നു പൊലീസ് അറിയിച്ചു. 


18 വയസ്സുകാരനായ സോംനാഥ് മഹതോ, 19കാരി അബന്തിക എന്നിവരാണു മരിച്ചത്. സര്‍വകലാശാലയിലെ ചൈനീസ് ഭാഷ, സംസ്കാരം എന്നിവയുടെ പഠനവിഭാഗമായ ചീന ഭവനയ്ക്കു സമീപമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അടുത്തിടെ വിവാഹിതരായ ഇരുവരും ബോൽപൂരിലെ ശ്രീനന്ദ ഹൈസ്കൂളിലെ വിദ്യാർഥികളാണ്. 

സോംനാഥ് ഹയർസെക്കന്‍ഡറി പരീക്ഷയും അബന്തിക 10ാം ക്ലാസ് ബോർഡ് പരീക്ഷയും എഴുതിയത് ഈ വര്‍ഷമാണെന്നും പൊലീസ് അറിയിച്ചു. പ്രാഥമിക പരിശോധനയിൽ ആത്മഹത്യയാണെന്നാണ് വിലയിരുത്തൽ. അർധരാത്രി ഇവർ എങ്ങനെയാണ് ക്യാംപസിനകത്തു പ്രവേശിച്ചതെന്ന കാര്യത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

'വകയിരുത്തിയത് 700 കോടി മാത്രം'; സൗജന്യ ചികിത്സാ പദ്ധതി അട്ടിമറിക്കരുതെന്ന് വീണാ ജോര്‍ജ്

കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ഗവേഷണം നടത്താം; കേരള സർക്കാർ ഫെലോഷിപ്പ് നൽകും

പത്താം ക്ലാസ് യോഗ്യതയുണ്ടോ? ക്ലീൻ കേരള കമ്പനിയിൽ ജോലി, അഭിമുഖത്തിലൂടെ നിയമനം

ബജറ്റ് വെറും തമാശ; വികസന മുരടിപ്പിനുള്ള ഗ്യാരണ്ടി : പരിഹസിച്ച് ഡോ. തോമസ് ഐസക്