India

യോഗി വിലക്കിയില്ല; പത്മാവത് യുപിയില്‍ പ്രദര്‍ശിപ്പിക്കും

ഗുജറാത്തിലും, രാജസ്ഥാനിലും, മധ്യപ്രദേശിലെയും ബിജെപി സര്‍ക്കാരുകള്‍ സഞ്ജയ് ബന്‍സാലി ചിത്രം പത്മാവതിന് വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ യുപിയില്‍ ചിത്രത്തിന് യോഗി ആദിത്യനാഥ് പച്ചക്കൊടി കാട്ടി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗുജറാത്തിലും, രാജസ്ഥാനിലും, മധ്യപ്രദേശിലെയും ബിജെപി സര്‍ക്കാരുകള്‍ സഞ്ജയ് ബന്‍സാലി ചിത്രം പത്മാവതിന് വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ യുപിയില്‍ ചിത്രത്തിന് യോഗി ആദിത്യനാഥ് പച്ചക്കൊടി കാട്ടി. സിനിമയുടെ പേര് പത്മാവതി എന്നത് പത്മാവത് എന്നാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യു/എ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതിയും നല്‍കിയിരുന്നു.

ഈ മാസം 25ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് വീണ്ടും പ്രതിഷേധവുമായി കര്‍ണിസേന രംഗത്തത്തിയിരിക്കുന്നത്. ചിത്രത്തിന്റെ പേരുമാറ്റം കൊണ്ട് കാര്യമില്ലെന്നും ചിത്രം പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്നുമാണ് ഇവരുടെ ഇപ്പോഴത്തെ ആവശ്യം. 

സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടതിന് പിന്നാലെ ചിത്രത്തിലെ അഞ്ച് ഭാഗങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം പേര് മാറ്റിയെങ്കിലും പഴയ ഉത്തരവ് നിലനില്‍ക്കുമെന്ന് പറഞ്ഞാണ് ഗുജറാത്തില്‍ മുഖ്യമന്ത്രി വിജയ്് രൂപാണി പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ചത്. രജപുത്രരുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും മോഘമാക്കി ചിത്രികരിക്കുന്ന സിനിമയാണിത്. ഇത് നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുമെന്ന് രാജ്യത്തൊരിടത്തും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും  കര്‍ണിസേനയുടെ നേതാക്കന്‍മാര്‍ വ്യക്തമാക്കി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിക്ക് നേരെയും ആക്രമണം; വളഞ്ഞിട്ട് നടുറോഡില്‍ തലയ്ക്കടിച്ച് വീഴ്ത്തി

'രാജസ്ഥാന്‍ റോയല്‍സ് താരം, വിവാഹ മോചിതന്‍...'; ക്രിക്കറ്റ് താരം മെസേജ് അയച്ച് ശല്യം ചെയ്‌തെന്ന് നടി; ചാഹലിലേക്ക് വിരല്‍ ചൂണ്ടി ആരാധകര്‍

സേനകളുടെ തലപ്പത്ത് ഇനി ജനറൽ രാജ സുബ്രഹ്മണി; പുതിയ സിഡിഎസ്സായി ചുമതലയേറ്റു

കാലിക്കറ്റ് സർവകലാശാല: ബോട്ടണി പഠനവകുപ്പിൽ പിജി ഡിപ്ലോമ, ഇപ്പോൾ അപേക്ഷിക്കാം

എന്താണ് 'ട്രോമ'? 'നമ്മൾ പറയാറുള്ള 'ആ ട്രോമ' ഇല്ലേ.., അതല്ല ശരിക്കുമുള്ള 'ട്രോമ''!

SCROLL FOR NEXT