India

യോഗിയെ കാല്‍ തൊട്ടു വണങ്ങി മാധ്യമ പ്രവര്‍ത്തകന്‍; വീഡിയോ വൈറല്‍

വാര്‍ത്താ റിപ്പോര്‍ട്ടിംഗിനിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല്‍ തൊട്ടുവണങ്ങുന്ന മാധ്യമപ്രവര്‍ത്തകന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു 

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ: വാര്‍ത്താ റിപ്പോര്‍ട്ടിംഗിനിടെ മുഖ്യമന്ത്രിയുടെ കാല്‍ തൊട്ടുവണങ്ങുന്ന മാധ്യമപ്രവര്‍ത്തകന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാര്‍ തൊട്ടു വണങ്ങുന്ന ചിത്രമാണ് വൈറാലയത്. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടാണ് യോഗിയുടെ കാല്‍തൊട്ട് വണങ്ങുന്നത്. 

മാധ്യമപ്രവര്‍ത്തകര്‍ക്കാകെ അപമാനമാണ് ഈ മാധ്യമപ്രവര്‍ത്തകന്റെ ചെയ്തികളെന്നാണ് ചിലര്‍ പറയുന്നത്. ആരാധാന മൂത്താല്‍ ഇതിലപ്പുറം ചെയ്യുമെന്നാണ് ചിലരുടെ വാദം. എന്‍ഡിടിവിയാണ് ഈ വീഡിയോ പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറാലായത്. 

രാഷ്ട്രീയ എതിരാളികള്‍ പോലും കാലു തൊട്ടു വണങ്ങി അനുഗ്രഹം തേടുന്ന, ലൗകിക സുഖങ്ങള്‍ എല്ലാം വെടിഞ്ഞു , രാഷ്ട്രത്തെ കുടുംബമായി കാണുന്ന , 26 വയസ്സ് മുതല്‍ തുടര്‍ച്ചയായി ഗോരഖ്പൂരിലെ ജനങ്ങള്‍ ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുത്തു 20 വര്‍ഷമായി പാര്‍ലമെന്റിലേക്ക് അയക്കുന്ന യോഗി ആദിത്യനാഥ് ഭാവി ഇന്ത്യയിലെ മോഡിയാണെന്നാണ് യോഗി ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വോട്ട് എണ്ണുംമുന്‍പേ അടി തുടങ്ങി; മുഖ്യമന്ത്രി തര്‍ക്കം പാര്‍ട്ടിക്ക് ഗുണകരമല്ല; മത്സരിക്കാന്‍ ആവശ്യപ്പെട്ടവര്‍ ഡല്‍ഹിയില്‍ വന്ന് മാറ്റിപ്പറഞ്ഞു'

'ഐസിയു പ്രവര്‍ത്തിക്കുന്നത് തുണി കെട്ടി മറച്ച്'; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതര പ്രതിസന്ധി

2050 ആകുമ്പോഴേക്കും ലോകത്ത് ഫാറ്റിലിവർ ബാധിതരുടെ എണ്ണം 200 കോടി കടക്കും, ലാൻസെറ്റ് പഠനം

'തിരുമുടി അണിഞ്ഞ് ദൈവത്താറീശ്വരൻ', കച്ചേരിക്കാവ് ഭക്തിസാന്ദ്രം; അടി ഉത്‌സവത്തിൽ പങ്കെടുത്ത് ആയിരങ്ങൾ ( വീഡിയോ )

മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ആരുടെയും പക്ഷം പിടിക്കാനില്ല; ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കും; പ്രവര്‍ത്തകരുടെ വീര്യം കെടുത്തരുതെന്ന് മുസ്ലീം ലീഗ്‌

SCROLL FOR NEXT