India

രണ്ടാം ഭാര്യയ്‌ക്കൊപ്പം താമസിച്ച ഭര്‍ത്താവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചു മാറ്റി 

രണ്ടാമത് വിവാഹിതനായ ശേഷം തന്നെ തുടര്‍ച്ചയായി അവഗണിക്കുന്നുവെന്നും കൂടെ താമസിക്കുന്നില്ലെന്നതുമാണ് യുവതിയെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

മുസാഫര്‍നഗര്‍:  രണ്ടാം ഭാര്യയ്‌ക്കൊപ്പം ജീവിച്ചതിന് യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റി. മുസാഫര്‍ നഗറിലെ മിംമ്ലാനയില്‍ ബുധനാഴ്ചയായിരുന്നു സംഭവം. രണ്ടാമത് വിവാഹിതനായ ശേഷം തന്നെ തുടര്‍ച്ചയായി അവഗണിക്കുന്നുവെന്നും കൂടെ താമസിക്കുന്നില്ലെന്നതുമാണ് യുവതിയെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. യുവതിയുടെ ഭര്‍ത്താവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 

 വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും കുട്ടികളില്ലാതിരുന്നതിന തുടര്‍ന്ന് ആദ്യഭാര്യയുടെ സമ്മതത്തോടെയാണ് മുസാഫര്‍ബാദ് സ്വദേശിയായ യുവാവ് രണ്ടാമതും  വിവാഹം കഴിച്ചത്. രണ്ടാമത് വിവാഹം കഴിച്ച സ്ത്രീയില്‍ ഇയാള്‍ക്ക് അടുത്തയിടെ കുട്ടി ജനിച്ചിരുന്നു. കുഞ്ഞിന്റെ കൂടെ സമയം ചിലവഴിക്കുന്നതിനായി ഇയാള്‍ രണ്ടാമത്തെ ഭാര്യയുടെ വീട്ടിലായിരുന്നതാണ് ഇവരെ ചൊടിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. വീട്ടുകാരുടെ പരാതിയില്‍ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. കൊട്വാലി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

SCROLL FOR NEXT