India

രണ്ടുതോണിയില്‍ കാല്‍ വെക്കാനാവില്ല; സഖ്യം തുടരണമോ എന്ന് തീരുമാനിക്കേണ്ടത് ശിവസേന: ദേവന്ദ്ര ഫട്‌നാവിസ്

സഖ്യം തുടരണമോ എന്ന കാര്യത്തില്‍ ഉദ്ദവ് താക്കറെ നിലപാട് വ്യക്തമാക്കണമെന്ന് ഫ്ട്‌നാവിസ് - ശിവസേന ബിജെപിയുടെ എല്ലാ തീരുമാനങ്ങളെയും എതിര്‍ക്കുകയാണ് - ഓരേസമയം രണ്ട് തോണിയില്‍   കാല്‍വെക്കാനാവില്ല

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മോദി തരംഗം മങ്ങിയെന്ന് ശിവസേന എംപിയുടെ അഭിപ്രായത്തിന് പിന്നാലെ ബിജെപിയുമായുള്ള സഖ്യം തുടരണമോ എന്ന കാര്യത്തില്‍ ഉദ്ദവ് താക്കറെ നിലപാട് വ്യക്തമാക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫ്ട്‌നാവിസ്. 

ശിവസേന ബിജെപിയുടെ എല്ലാ തീരുമാനങ്ങളെയും എതിര്‍ക്കുകയാണ്. ഓരേസമയം രണ്ട് തോണിയില്‍ കാല്‍ വെക്കുന്ന നിലപാടാണ് ശിവസേന തുടരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.സഖ്യം തുടരണോ എന്ന കാര്യത്തില് തീരുമാനമെടുക്കേണ്ടത് ശിവസേനാ തലവന്‍ ഉദ്ദവ് താക്കറെയാണ്. മറ്റു ചില നേതാക്കള്‍ തങ്ങളാണ് നേതാക്കള്‍ എന്ന നിലയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്നാണ് ഇത്തരം അഭിപ്രായങ്ങള്‍ വ്യക്തമാക്കുന്നതെന്നും ഫട്‌നാവിസ് പറഞ്ഞു

ഒരു ടെലിവിഷന്‍ പരിപാടിയിലായിരുന്നു രാജ്യം ഭരിക്കാന്‍ ഏറെ യോഗ്യന്‍ രാഹുല്‍ ഗാന്ധിയാണെന്നും രാജ്യത്ത് മോദി തരംഗത്തിന് മങ്ങലേറ്റെന്നും ശിവസേന എംപി സജ്ഞയ് റാവത്ത് പറഞ്ഞത്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നൂറ് രാഹുല്‍ ഗാന്ധിമാര്‍ വന്നാലും ഒറ്റമോദി മതിയെന്നായിരുന്നു സജ്ഞയ് റാവത്ത് പറഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ ശിവസേന സഖ്യം ഒഴിവാക്കിയാലും സര്‍ക്കാരിന് മുന്നോട്ട് പോകാനാകും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരുവാറ്റ കൊലപാതകം: തലയ്ക്കടിച്ച് തലച്ചോറിൽ രക്തസ്രാവമുണ്ടാക്കി, അബോധാവസ്ഥയിലായപ്പോൾ ശ്വാസംമുട്ടിച്ചു; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

'അനുപമ രണ്ട് കൊല്ലം മൗനം പാലിച്ചത് അവരെ ഭയന്ന്; ധ്രുവിന്റെ അമ്മ മനോരോഗ വിദഗ്ധ, മകനെ ചികിത്സിക്കണം!'

ബിപി കൂടിയോ, എങ്ങനെ മനസ്സിലാക്കാം?; ശരീരം നൽകുന്ന സൂചനകൾ അവഗണിക്കരുത്

മലയാളികള്‍ കൂടുതല്‍ പണം പാഴാക്കുന്നത് എവിടെ?; എങ്ങനെ രക്ഷപ്പെടാം?

ദിവസവും കഴിക്കേണ്ട 5 ഫൈബർ റിച്ച് ഭക്ഷണങ്ങൾ, ദഹനം മുതൽ ഹൃദയാരോഗ്യം വരെ