India

രാജസ്ഥാനില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് 24 പേര്‍ മരിച്ചു

സ്വകാര്യ ബസ് പുഴയിലേക്ക് മറിഞ്ഞ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 24 പേര്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: സ്വകാര്യ ബസ് പുഴയിലേക്ക് മറിഞ്ഞ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 24 പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റു യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ബസ് ഡ്രൈവറുടെ നിയന്ത്രണം നഷ്ടമായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

രാജസ്ഥാനിലെ കോട്ടയില്‍ ഇന്ന് രാവിലെയാണ് സംഭവം. വിവാഹപാര്‍ട്ടിക്കായി വാടകയ്ക്ക് എടുത്തിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 28 പേരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കോട്ട- ദൗസ ഹൈവേ കടന്നുപോകുന്ന മെയ്‌സ് നദിയിലേക്കാണ് സ്വകാര്യ ബസ് മറിഞ്ഞത്. മെയ്‌സ് നദിക്ക് കുറുകെയുളള ഓവര്‍ ബ്രിഡ്ജിലാണ് അപകടം. ഇതിന് കൈവരികള്‍ ഉണ്ടായിരുന്നില്ല. ഇതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നാട്ടുകാര്‍ ഓടിക്കൂടിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ബാരനില്‍ നിന്ന് സവായി മദോപൂറിലേക്ക് പോകുകയായിരുന്ന വിവാഹപാര്‍ട്ടിയാണ് അപകടത്തില്‍പ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ