India

രാജസ്ഥാനില്‍ സ്പീക്കര്‍ക്കു തിരിച്ചടി; ഹൈക്കോടതി നടപടിക്കു സ്റ്റേ ഇല്ല

രാജസ്ഥാനില്‍ സ്പീക്കര്‍ക്കു തിരിച്ചടി; ഹൈക്കോടതി നടപടിക്കു സ്റ്റേ ഇല്ല

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  രാജസ്ഥാനില്‍ സ്പീക്കറുടെ അയോഗ്യതാ നോട്ടീസിനെതിരെ സച്ചിന്‍ പൈലറ്റ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നടപടികള്‍ തടയണമെന്ന സ്പീക്കറുടെ ആവശ്യം സുപ്രീം കോടതി തള്ളി. ഹൈക്കോടതിക്കു ഹര്‍ജിയില്‍ വിധി പറയാമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.

അയോഗ്യതാ നോട്ടീസിനെതിരെ സച്ചിന്‍ പൈലറ്റും കൂടെയുള്ളവരും നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. അതുവരെ നടപടി പാടില്ലെന്ന് ഹൈക്കോടതി സ്പീക്കര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇതു ചോദ്യം ചെയ്താണ് സ്പീക്കര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

നടപടി വരും മുന്‍പ് സ്പീക്കറുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ കോടതികള്‍ക്കാവില്ലെന്നാണ്, സ്പീക്കര്‍ സിപി ജോഷിക്കു വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചത്. ജനാധിപത്യത്തില്‍ വിമത ശബ്ദങ്ങളെ അടിച്ചമര്‍ത്താനാവുമോയെന്ന് വാദത്തിനിടെ ജസ്റ്റിസ് അരുണ്‍ മിശ്ര ആരാഞ്ഞു. വിമത എംഎല്‍എമാരെയും ജനങ്ങള്‍ തെരഞ്ഞെടുത്തതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതിക്കു കേസില്‍ വിധി പറയാമെന്നും എന്നാല്‍ സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് ഇത് വിധേയമായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

അയോഗ്യരാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് നിര്‍ദേശിച്ച് സ്പീക്കര്‍ സച്ചിനും മറ്റ് എംഎല്‍എമാര്‍ക്കും നോട്ടീസ് അയച്ചു. വിപ്പ് ലംഘിച്ച് നിയമസഭാ കക്ഷിയോഗത്തില്‍നിന്നു വിട്ടുനിന്ന സച്ചിന്‍  പൈലറ്റിനെയും മറ്റുള്ളവരെയും അയോഗ്യരാക്കണമെന്ന കോണ്‍ഗ്രസിന്റെ കത്ത് പരിഗണിച്ചാണ് സ്പീക്കറുടെ നടപടി. ഇതിനെതിരെയാണ് സച്ചിന്‍ പൈലറ്റും കൂടെയുള്ള എംഎല്‍എമാരും ഹൈക്കോടതിയെ സമീപിച്ചത്. സഭാ സമ്മേളന കാലയളവ് അല്ലാത്തതിനാല്‍ വിപ്പ് ബാധകമല്ലെന്നാണ് അവര്‍ കോടതിയില്‍ വാദിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി