India

രാജീവ് ഗാന്ധിയും കുടുംബവും അവധിക്കാലം ആഘോഷിച്ചത് ഐഎന്‍എസ് വിരാടില്‍; രാജ്യസുരക്ഷ അപകടത്തിലാക്കിയെന്ന് നരേന്ദ്രമോദി

ഇറ്റലിക്കാരായ ബന്ധുക്കളെയും കൂട്ടി വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിരാടില്‍ അവധിക്കാലം ആഘോഷിച്ചത് രാജ്യസുരക്ഷ അപകടത്തിലാക്കിയെന്ന് മോദി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ ആരോപണവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജീവ് ഗാന്ധിയും കുടുംബവും അവധിക്കാലം ആഘോഷിക്കുന്നതിനായി നാവിയുടെ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിരാട് ഉപയോഗിച്ചെന്നാണ് മോദിയുടെ വിമര്‍ശനം. ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ തെരഞ്ഞടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

ദ്വീപുകളില്‍ അവധിക്കാലം ആഘോഷിക്കുന്നതിനായാണ് രാജീവ് ഗാന്ധി നേവി ഉദ്യോഗസ്ഥരെയും ഹെലികോപ്റ്ററും ഉപയോഗിച്ചത്. അവധിക്കാലം ആഘോഷിക്കാന്‍ ഒരാള്‍ ഐഎന്‍എസ് വിരാട് ഉപയോഗിക്കുമെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടോ?. എന്നാല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ അതും സംഭവിച്ചു. കടല്‍ത്തീരത്ത് വിന്യസിച്ച യുദ്ധവിമാനക്കപ്പല്‍ ഉപയോഗിച്ചാണ് പത്തുദിവസത്തെ അവധിക്കാലം രാജീവ് ഗാന്ധിയും കുടുംബവും ആഘോഷിച്ചതെന്ന് മോദി പറഞ്ഞു.

യുദ്ധക്കപ്പലില്‍ അവധിക്കാലം ആഘോഷിച്ചത് രാജ്യസുരക്ഷയെ ബാധിച്ചു. രാജീവ് ഗാന്ധിയുടെ കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ ഇറ്റലിക്കാരായിരുന്നെന്നും മോദി പറഞ്ഞു. രാജ്യത്തിനും രാജ്യസുരക്ഷയ്ക്കുമായിരുന്നു അദ്ദേഹം പ്രാധാന്യം നല്‍കേണ്ടതെന്നും മോദി പറഞ്ഞു. 1987ലെ അവധിക്കാലം ലക്ഷദ്വീപില്‍ ആഘോഷിക്കുന്നതിനായിരുന്നു യുദ്ധക്കപ്പല്‍ ഉപയോഗിച്ചത്. ഇന്ത്യാടുഡെ മാസികയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മോദിയുടെ വിമര്‍ശനം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണ്ണക്കൊള്ള: തന്ത്രിയും പുറത്തേക്ക്; കണ്ഠരര് രാജീവര്‍ക്ക് ജാമ്യം

നിങ്ങള്‍ക്ക് 30 വയസായോ?, 15 വര്‍ഷം കൊണ്ട് കോടീശ്വരനാകാം!; എസ്‌ഐപി 'മാജിക് ഫോര്‍മുല'

'നായകനും വില്ലനുമായി അഭിനയിക്കുന്നത് ബുദ്ധിമുട്ടായിരുന്നു, എന്നാലും ഞങ്ങൾ എങ്ങനെയൊക്കെയോ ഒപ്പിച്ചിട്ടുണ്ട്'; നിവിൻ

'സ്റ്റീവ് സ്മിത്തേ, ഷോപ്പിങ് എങ്ങനെ ഉണ്ടായിരുന്നു ?', ലോകകപ്പിൽ പുറത്തായ ഓസ്‌ട്രേലിയയ്ക്കെതിരെ ട്രോളുമായി ഐസ്‌ലൻഡ് ക്രിക്കറ്റ്

'ജീവനൊടുക്കാന്‍ കാരണം സുഹൈല്‍'; യുവതിയുടെ ആത്മഹത്യയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍

SCROLL FOR NEXT