ന്യൂഡല്‍ഹി: ഏകപക്ഷീയമായ അജണ്ടകളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാനുള്ള ഔചിത്യം മാധ്യമങ്ങള്‍ പ്രകടിപ്പിക്കണമെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ജനാധിപത്യത്തെ കാവല്‍ ചെയ്യുന്നതിനൊപ്പം ജനസേവയുമാവണം മാധ്യമങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് ഡല്‍ഹിയില്‍ ആരംഭിച്ച പുതിയ ദിനപത്രമായ ' ദി മോര്‍ണിങ് സ്റ്റാന്‍ഡേര്‍ഡ്' പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രത്തിന്റെ സുപ്രധാന വഴിത്തിരിവിലാണ് രാജ്യമിന്ന് നില്‍ക്കുന്നത്. സാമൂഹ്യ- സാമ്പത്തിക- രാഷ്ട്രീയ ഐക്യത്തെ തകര്‍ക്കുന്നതിനുള്ള നീക്കങ്ങള്‍ ചിലശക്തികള്‍ നടത്തുന്നുണ്ട്. മാധ്യമങ്ങള്‍ക്ക് മാത്രമേ ഇത്തരം ശക്തികളെ ചെറുത്ത് തോല്‍പ്പിക്കാനാവൂ. സത്യസന്ധതയുടെയും അഖണ്ഡതയുടെയും പ്രചാരകരാവുകയാണ് മാധ്യമ ദൗത്യം. വ്യാജവാര്‍ത്തകളെ തിരിച്ചറിയുകയാണ് മാധ്യമങ്ങള്‍ക്ക് മുന്നിലുള്ള വെല്ലുവിളിയെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.
മോര്‍ഫ് ചെയ്യപ്പെട്ട ഒരു ചിത്രമോ, തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റോ, ഫോട്ടോഷോപ്പ് ചെയ്യപ്പെട്ട രേഖയോ ഇന്നത്തെ അവസ്ഥയില്‍ വര്‍ഗീയ- രാഷ്ട്രീയ കലാപങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും അവയുടെ ശക്തിയെ കുറിച്ച് ബോധവാന്‍മാരായിരിക്കേണമെന്നും അദ്ദഹം ഓര്‍മ്മിപ്പിച്ചു. പെയ്ഡ് ന്യൂസുകളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്നും മുന്‍രാഷ്ട്രപതി മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates