India

രാജ്യത്ത് ഒന്നാം ഘട്ട പോളിങിന് തുടക്കം;  വിധിയെഴുതുന്നത് 91 മണ്ഡലങ്ങള്‍

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, വൈഎസ്ആര്‍ നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി തുടങ്ങിയവരാണ് ഇന്ന് ജനവിധി തേടുന്നവരില്‍ പ്രമുഖര്‍.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഒന്നാംഘട്ട വോട്ടെടുപ്പിന് രാജ്യത്തെ 18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും തുടക്കമായി.  91 മണ്ഡലങ്ങളിലെ ജനങ്ങളാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനായി രാവിലെ മുതല്‍ പോളിങ് ബൂത്തുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.  കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, വൈഎസ്ആര്‍ നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി തുടങ്ങിയവരാണ് ഇന്ന് ജനവിധി തേടുന്നവരില്‍ പ്രമുഖര്‍. 

ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാന്‍ രാജ്യത്തെ എല്ലാ പൗരന്‍മാരെയും പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. പോളിങ് റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാക്കി വര്‍ധിപ്പിക്കണമെന്നും വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.

 ആന്ധ്രാ പ്രദേശ് (25)അരുണാചല്‍ പ്രദേശ് (2), അസം (5), ബിഹാര്‍ (4), ഛത്തീസ്ഗഡ് (1),ജമ്മു കശ്മീര്‍ (2), മഹാരാഷ്ട്ര (7), മണിപ്പൂര്‍(1), മേഘാലയ (2), മിസോറാം (1), നാഗാലാന്‍ഡ് (1), ഒഡീഷ (4), സിക്കിം (1), തെലങ്കാന (17), ത്രിപുര (1), ഉത്തര്‍ പ്രദേശ് (8), ഉത്തരാഖണ്ഡ് (5), പശ്ചിമ ബംഗാള്‍ (2), ആന്‍ഡമാന്‍ (1) ലക്ഷദ്വീപ് (1)  സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് പോളിങ് ബൂത്തിലെത്തിയിരിക്കുന്നത്. 

ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ മുന്നു നിയമസഭകളിലേക്കുള്ള വോട്ടടെുപ്പും ഇന്നാണ്. ദക്ഷിണേന്ത്യയിലെ നാല്പത്തിയഞ്ച് സീറ്റുകളില്‍ മൂന്നെണ്ണം മാത്രമാണ് ബിജെപിയുടെ സിറ്റിങ്ങ് സീറ്റുകള്‍. ഉത്തര്‍ പ്രദേശിലെ എട്ടു സീറ്റും 2014 ല്‍ ബിജെപി വിജയിച്ചതാണെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ കൈരാന മണ്ഡലം എസ്പിബിഎസ്പി സഖ്യം പിടിച്ചെടുത്തിരുന്നു. മഹാസഖ്യവും കോണ്‍ഗ്രസും ബിജെപിയ്ക്ക് ഇത്തവണ ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

2014നു സമാനമായ മോദി തരംഗം ഇല്ലെങ്കിലും പുല്‍വാമയ്ക്ക് ശേഷം ബിജെപി നടത്തുന്ന ദേശീയതയിലൂന്നിയുള്ള പ്രചരണം ഉത്തര്‍പ്രദേശില്‍ ചലനമുണ്ടാക്കിയിട്ടുണ്ട്. അതേസമയം ഉത്തരേന്ത്യയിലെ കര്‍ഷക രോഷം ആദ്യ ഘട്ടത്തില്‍ വെല്ലുവിളിയാണു താനും.

ഒടുവില്‍ വന്ന റഫാല്‍ ഉത്തരവ് പ്രതിപക്ഷത്തിന് കിട്ടിയ ആയുധമാണ്. എന്നാല്‍ എല്ലാ സര്‍വ്വെകളും മുന്‍തൂക്കം പ്രവചിക്കുന്നതിന്റെ ആത്മവിശ്വാസവുമായി എന്‍ഡിഎ തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ കാവല്‍ക്കാരന്‍ കള്ളനാണെന്ന മുദ്രാവാക്യവും ന്യായ് പദ്ധതിയിലുമാണ് കോണ്‍ഗ്രസിന്റെപ്രതീക്ഷ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം