ഫയല്‍ ചിത്രം 
India

രാജ്യത്ത് ഓരോ മൂന്ന് മിനിറ്റിലും രണ്ടുപേര്‍ വീതം കോവിഡ് ബാധിച്ച് മരിക്കുന്നു: റിപ്പോര്‍ട്ട്, ആശങ്ക

ഓരോ മൂന്ന് മിനിറ്റിലും രണ്ടുപേര്‍ വീതം കോവിഡ് ബാധിച്ച് മരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഓരോ മൂന്ന് മിനിറ്റിലും രണ്ടുപേര്‍ വീതം കോവിഡ് ബാധിച്ച് മരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായവരുടെ കണക്കുകളെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 941 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 51,000ലേക്ക് അടുക്കുകയാണ്. അതേസമയം മരണനിരക്ക് 1.92 ശതമാനമായി താഴ്ന്നതായി സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

നിലവില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 26 ലക്ഷം കടന്നിരിക്കുകയാണ്. 24മണിക്കൂറിനിടെ 57,981 പേര്‍ക്കാണ് വൈറസ് ബാധ ഉണ്ടായത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ട്. ഞായറാഴ്ച 60000ന് മുകളിലായിരുന്നു കോവിഡ് ബാധിതര്‍. കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതിന് സമാനമായി കോവിഡ് മുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 24 മണിക്കൂറിനിടെ 57,584 പേരാണ് രോഗമുക്തി നേടിയത്.

രാജ്യത്തിന്റെ കോവിഡ് രോഗമുക്തി നിരക്ക് 72 ശതമാനം കടന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് രോഗം ഭേദമായവരുടെ എണ്ണം 20ലക്ഷത്തിലേക്ക് അടുക്കുകയാണ്. 19,19,842 പേരാണ് ഇതുവരെ കോവിഡ് ഭേദമായി ആശുപത്രി വിട്ടതെന്നും കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.നിലവില്‍ രാജ്യത്ത് 6,76,900 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്. ഇതിന്റെ മൂന്നിരട്ടി വരും രോഗമുക്തി നേടിയവരുടെ എണ്ണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍