India

രാമ ജന്മഭൂമിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചു; വിഎച്ച്പി മുന്‍ അധ്യക്ഷന്‍ അശോക് സിംഗാളിന് ഭാരതരത്‌ന നല്‍കണമെന്ന് സന്യാസി കൂട്ടായ്മ

അയോധ്യയിലെ രാമ ജന്മഭൂമി പ്രസ്ഥാനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ മാനിച്ച് അശോക് സിംഗാളിന് ഭാരതരത്‌ന നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഹരിദ്വാര്‍: അന്തരിച്ച വിഎച്ച്പി നേതാവ് അശോക് സിംഗാളിന് രാജ്യത്തെ പരമോന്നത പുരസ്‌കാരമായ ഭാരതരത്‌ന നല്‍കണമെന്ന ആവശ്യവുമായി സന്യാസിമാരുടെ കൂട്ടായ്മയായ അഖില ഭാരതീയ അഖാഡ പരിഷത്ത്. സംഘടനാ അധ്യക്ഷന്‍ നരേന്ദ്ര ഗിരി രാജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് ഈ ആവശ്യമുന്നയിച്ച് പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. 

അയോധ്യയിലെ രാമ ജന്മഭൂമി പ്രസ്ഥാനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ മാനിച്ച് അശോക് സിംഗാളിന് ഭാരതരത്‌ന നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അയോധ്യയില്‍ രാമക്ഷേത്രം ഉയരുമ്പോള്‍ അശോക് സിംഗാളിന് ഭാരതരത്‌ന നല്‍കുന്നത് ഉചിതമായിരിക്കും എന്നും ഇവര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

'എല്ലാ കാര്യങ്ങളും സെറ്റ് ചെയ്ത് ചെയ്യുന്ന ആളാണ് ഞാൻ, അക്കാര്യത്തിൽ അസ്വസ്ഥത തോന്നാറുണ്ട്; വ്ലോ​ഗിങ്ങിനെ ജോലിയായല്ല അഹാന കാണുന്നത്'

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Dhanalekshmi DL 69 lottery result

ലിംഫോമയ്ക്ക് ശേഷമുള്ള ജീവിതം: രോഗമുക്തിക്കപ്പുറമുള്ള കരുതലുകൾ പ്രധാനം

പിഎഫ് വേതന പരിധി ഉയര്‍ത്തി; 15,000ല്‍ നിന്ന് 25,000 രൂപ