India

രാമക്ഷേത്രം പണിയാന്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് അവകാശമില്ല; മോഹന്‍ ഭഗവതിന്റെ ഹിന്ദുപരാമര്‍ശത്തിനെതിരെയും ശങ്കരാചാര്യ

ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളാണെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസ്താവനക്ക് ഹിന്ദു സന്യാസിയുടെ മറുപടി.v

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളാണെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസ്താവനക്ക് ഹിന്ദു സന്യാസിയുടെ മറുപടി. ഇത്തരം അവകാശവാദങ്ങള്‍ക്ക് യാതൊരു യുക്തിയുമില്ലെന്ന് സ്വാമി സ്വരൂപാനന്ദ് സരസ്വതി പറഞ്ഞു.  മോഹന്‍ ഭഗവതിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു ദ്വാരക- ശാരദാപീഠത്തിലെ ശങ്കരാചാര്യ പദവി വഹിക്കുന്ന സ്വാമി സ്വരൂപാനന്ദ് സരസ്വതിയുടെ പ്രതികരണം. അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് യാതൊരു അവകാശവുമില്ല. ശങ്കരാചാര്യന്മാര്‍ക്കും ധര്‍മ്മചാര്യന്മാര്‍ക്കുമാണ് ഇതിന് അര്‍ഹതയെന്നും സ്വാമി അവകാശപ്പെട്ടു.

ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളാണെന്ന അവകാശവാദങ്ങള്‍ക്ക് യുക്തിയില്ലെന്ന് പറഞ്ഞ സ്വരൂപാനന്ദ് സരസ്വതി , ഇത് സമൂഹത്തിന്റെ അടിത്തറ ഇല്ലാതാക്കാന്‍ കാരണമാകുമെന്ന് കുറ്റപ്പെടുത്തി.  ഒരു യഥാര്‍ത്ഥ ഹിന്ദു വേദങ്ങളിലും ശാസ്ത്രങ്ങളിലുമാണ് വിശ്വാസിക്കുന്നത്. മുസ്ലീങ്ങള്‍ ഖുറാനും ക്രിസ്ത്യാനികള്‍ ബൈബിളും പിന്തുടരുന്നത് പോലെയാണ് ഇതിനെയും കാണാന്‍ സാധിക്കുക. അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് യാതൊരു അവകാശവുമില്ല.ശങ്കരാചാര്യന്മാര്‍ക്കും ധര്‍മ്മചാര്യന്മാര്‍ക്കുമാണ് ഇതിന് അര്‍ഹത. മതനിരപേക്ഷ സമൂഹത്തില്‍ സര്‍ക്കാരിന് ക്ഷേത്രം പണിയാന്‍ സാധിക്കില്ലെന്നും സ്വാമി സ്വരൂപാനന്ദ് സരസ്വതി തറപ്പിച്ചു പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21