India

'രാവണനായി ഉദ്ധവ് താക്കറെ; കങ്കണയ്ക്ക് വാൾ കൈമാറി ശിവജി മഹാരാജ്'- വിമർശന ട്വീറ്റുമായി വീണ്ടും താരം 

'രാവണനായി ഉദ്ധവ് താക്കറെ; കങ്കണയ്ക്ക് വാൾ കൈമാറി ശിവജി മഹാരാജ്'- വിമർശന ട്വീറ്റുമായി വീണ്ടും താരം 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ രാവണനായി ചിത്രീകരിക്കുന്ന ചിത്രം പങ്കിട്ട് ബോളിവുഡ് താരം കങ്കണ റണാവത്ത്. പരിക്കേറ്റ് രക്തമൊലിപ്പിച്ചു നിൽക്കുന്ന കങ്കണയുടെ കൈകളിലേക്ക് ശിവജി മഹാരാജ് വാൾ കൈമാറുന്നതാണ് ചിത്രത്തിലുളളത്. ഇവർക്ക് പിറകിലായാണ് പത്തു തലകളുളള ഉദ്ധവ് താക്കറെയുടേയും ചിത്രം. 

ഏറ്റവും അടുത്ത സുഹൃത്ത് വിവേക് അഗ്നിഹോത്രി അയച്ചുതന്ന ഈ ചിത്രം എന്നെ വികാരഭരിതയാക്കി എന്ന കുറിപ്പോടെയാണ് കങ്കണ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിനൊപ്പം മറാത്തിലുള്ള കുറിപ്പും താരം പങ്കിട്ടിട്ടുണ്ട്. 'അവർ എന്നെ ഭീഷണിപ്പെടുത്തുകയാണെങ്കിൽ 
ലക്ഷ്മിഭായിയുടെയും വീർ ശിവാജിയുടെയും കാലടികൾ ഞാൻ പിന്തുടരും. ധൈര്യത്തോടെ ഞാൻ മുമ്പോട്ടുപോകും. ജയ് ഹിന്ദ്, ജയ് മഹാരാഷ്ട്ര'- എന്നാണ് കങ്കണ കുറിച്ചത്. 

മഹാരാഷ്ട്രയിലെ ശിവസേനയും കങ്കണയും തമ്മിലുള്ള വിവാദങ്ങൾ തുടരുന്നതിനിടെയാണ് കങ്കണ പുതിയ മീം പങ്കിട്ടിരിക്കുന്നു. മഹാരാഷ്ട്രയെ പാക് അധീന കശ്മീരിനോട് ഉപമിച്ച കങ്കണയെ വിമർശിച്ച് ശിവസേന രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി അനധികൃത നിർമാണം നടത്തിയെന്നാരോപിച്ച് കങ്കണയുടെ ഓഫീസ് ബൃഹൻ മുംബൈ കോർപറേഷൻ അധികൃതർ പൊളിച്ചു. ഓഫീസ് തകർത്തതിനെതിരെ രംഗത്തു വന്ന കങ്കണ പരസ്യമായി ഉദ്ധവ് താക്കറെയെ വിമർശിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT