India

രാഹുലല്ല, തോല്‍വിക്ക് കാരണം തങ്ങള്‍ മാത്രമെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

കര്‍ണാടക തെരഞ്ഞെടുപ്പില്‍ തോല്‍വിയുടെ ഉത്തരവാദിത്തം രാഹുല്‍ ഗാന്ധിക്കല്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗലൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ തോല്‍വിയുടെ ഉത്തരവാദിത്തം രാഹുല്‍ ഗാന്ധിക്കല്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. തോല്‍വിയുടെ ഉത്തരവാദിത്തം തങ്ങള്‍ ഏറ്റെടുക്കുകയാണെന്ന് മന്ത്രി ഡി.കെ ശിവ്കുമാര്‍ പറഞ്ഞു. 

രാഹുല്‍ഗാന്ധി അദ്ദേഹത്തിന് ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തിട്ടുണ്ട്. തോല്‍വിക്ക് കാരണം ഞങ്ങള്‍ പ്രാദേശിക നേതൃത്വമാണ്. തെരഞ്ഞെടുപ്പിനെ ശരിയായ രീതിയില്‍ കൊണ്ടുപോകുന്നതില്‍ ഞങ്ങള്‍ക്ക് ചില പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്. അതുതന്നെയാണ് തോല്‍വിക്ക് കാരണം- ഡി.കെ ശിവകുമാര്‍ പ്രതികരിച്ചു.

കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസിന് സംഭവിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിച്ച രണ്ടു മണ്ഡലങ്ങളില്‍ ഒന്നായ ചാമുണ്ഡേശ്വരിയില്‍ തോറ്റു. ബിജെപി 115 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് വെറും 63 സീറ്റുകളിലേക്ക് ഒതുങ്ങി. ആറ് മേഖലകളിലും കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിടേണ്ടിവന്നു. അതേസമയം ജെഡിഎസ് ശക്തി തെളിയിച്ചു. 40 സീറ്റുകളാണ് ജെഡിഎസ് നേടിയത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം