India

രാഹുലിനെ സഹായിക്കാന്‍ പ്രിയങ്കയും അരങ്ങിലേക്ക്; റായ്ബറേലിയില്‍ മത്സരിച്ചേക്കും

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന്റെ തന്ത്രരൂപികരണത്തിലും പ്രചാരണത്തിലും മുന്‍നിര റോളില്‍ പ്രിയങ്ക ഗാന്ധിയെ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന്റെ തന്ത്രരൂപികരണത്തിലും പ്രചാരണത്തിലും മുന്‍നിര റോളില്‍ പ്രിയങ്ക ഗാന്ധിയെ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം. മുത്തശ്ശിയുടെ നിശ്ചയദാര്‍ഢ്യവും അമ്മയുടെ പ്രസരിപ്പും ഉള്‍ക്കൊള്ളുന്ന പ്രിയങ്കയ്ക്ക് രാഹുല്‍ഗാന്ധിയുടെ വലംകയ്യായി പ്രവര്‍ത്തിച്ച് പാര്‍ട്ടിയെ അധികാരത്തിലേറ്റാന്‍ നിര്‍ണായക പങ്കുവഹിക്കാനാകുമെന്നാണ് നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍.

നേരത്തെ രാഹുലിന്റെയും അമ്മ സോണിയയുടെയും മണ്ഡലത്തില്‍ മാത്രമാണ് തെരഞ്ഞടുപ്പ് റാലികളില്‍ പ്രിയങ്ക പങ്കെടുക്കാറുളളത്. ഇക്കുറി പതിവ് മാറ്റി കൂടുതല്‍ മണ്ഡലത്തില്‍ പ്രചാരണത്തിനിറങ്ങും. അനാരോഗ്യം അലട്ടുന്ന സോണിയയുടെ മണ്ഡലത്തില്‍ പകരക്കാരിയായി മത്സരിക്കാനുള്ള സാധ്യതയും ഏറെയാണ്.

രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞടുപ്പില്‍ പാര്‍ട്ടി അധികാരം നേടിയെങ്കിലും മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. ഇത് സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതില്‍ പ്രിയങ്കയുടെ ഇടപെടല്‍ നിര്‍ണായകമായിരുന്നു. ഇത് സഖ്യകക്ഷികളുമായുള്ള ചര്‍ച്ചയ്ക്ക് സഹായകരമാകുമെന്നാണ് നേതൃത്വത്തിന്റെ പൊതുവെയുള്ള വിലയിരുത്തല്‍. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക