ചിത്രം: പിടിഐ 
India

രാഹുലിന്റെ പരിപാടിയില്‍ 'മോദി മോദി' വിളികള്‍; സാരമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സംവാദ പരിപാടിക്കിടെ പ്രപധാനമന്ത്രി നന്ദ്രേ മോദിയെപ്പറ്റി മുദ്രാവാക്യം വിളികളുമായി വിദ്യാര്‍ത്ഥികള്‍.

Author : സമകാലിക മലയാളം ഡെസ്ക്

പൂനെ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സംവാദ പരിപാടിക്കിടെ പ്രപധാനമന്ത്രി നന്ദ്രേ മോദിയെപ്പറ്റി മുദ്രാവാക്യം വിളികളുമായി വിദ്യാര്‍ത്ഥികള്‍. പൂനെയില്‍ വിദ്യാര്‍ത്ഥികളുമായി സംസാരിക്കവെ പ്രധാനമന്ത്രിയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവെയായിരുന്നു മുദ്രാവാക്യം വിളികളുയര്‍ന്നത്. 

തനിക്ക് പ്രധാനമന്ത്രിയോട് സ്‌നേഹമാണെന്നു പറഞ്ഞപ്പോഴായിരുന്നു സദസ്സില്‍ നിന്ന് മുദ്രാവാക്യം വിളികളുയര്‍ന്നത്. അത് സാരമില്ല എന്നായിരുന്നു മുദ്രാവാക്യം വിളികളോട് കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രതികരണം. 

എഐസിസി ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധിക്കൊപ്പമുള്ള കുട്ടിക്കാലത്തെ ഓര്‍മ്മകളും അദ്ദേഹം പങ്കുവച്ചു. പ്രിയങ്കയായിരുന്നു അക്കാലത്ത് തന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ കുടുംബത്തിന് എതിരെ നടന്ന അക്രമങ്ങളെക്കുറിച്ചും ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെ കൊലപാതകങ്ങളെക്കുറിച്ചും അദ്ദേഹം ഓര്‍മ്മ പങ്കുവച്ചു. 

'കുട്ടിക്കാലത്ത് പ്രിയങ്കയുമായി തല്ലുകൂടുമായിരുന്നു. പക്ഷേ ഇപ്പോഴില്ല. എന്റെ സഹോദരി ഏറ്റവും അടുത്ത സുഹൃത്താണ്. ഞങ്ങള്‍ പരസ്പരം മനസ്സിലാക്കുന്നു. തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ ചിലപ്പോള്‍ പ്രിയങ്ക പിന്‍മാറും, അല്ലെങ്കില്‍ ഞാന്‍ പിന്മാറും'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രക്ഷാബന്ധന്‍ ദിനത്തില്‍ രാഖി കെട്ടിയാല്‍ പൊട്ടിപ്പോകുന്നതുവരെ കയ്യില്‍ത്തന്നെ കാണുമെന്നും അദ്ദേഹം പറഞ്ഞു. 

'മുത്തശ്ശിയെ പേടിപ്പിക്കാനായി റൂമിലെ കര്‍ട്ടനു പിന്നില്‍ ഒളിച്ചിരിക്കുമായിരുന്നു. പക്ഷേ മുത്തശ്ശിക്ക് ഞാനവിടെ ഉണ്ടാകും എന്നറിയാം, എന്നാലും പേടിച്ചതുപോലെ അഭിനയിക്കും'- ഇന്ദിരാഗാന്ധിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ അദ്ദേഹം പങ്കുവച്ചു. രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറാനുള്ള നല്ല സമയം അറുപത് വയസ്സാണ് എന്നും അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT