India

റിസര്‍വേഷന്‍ ടിക്കറ്റിന്റെ ബുക്കിംഗ് സമയപരിധി ഉയര്‍ത്തി; 30 ദിവസത്തില്‍ നിന്ന് നാലുമാസമാക്കി

ജൂണ്‍ ഒന്നുമുതല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാനിരിക്കേ, മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ സമയപരിധി ഉയര്‍ത്തി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജൂണ്‍ ഒന്നുമുതല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാനിരിക്കേ, മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ സമയപരിധി ഉയര്‍ത്തി. 30 ദിവസത്തില്‍ നിന്ന് 120 ദിവസമായാണ് സമയപരിധി നീട്ടിയത്. 

ജൂണ്‍ ഒന്നുമുതല്‍ 200 സ്‌പെഷ്യല്‍ മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ ഓടിക്കാനാണ് റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ജൂണ്‍ ഒന്നുമുതല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് റെയില്‍വേ പ്രഖ്യാപനം നടത്തിയത്. ടിക്കറ്റ് റിസര്‍വ് ചെയ്യുന്നതിനുളള സമയപരിധി 30 ദിവസം ആയിരിക്കുമെന്നാണ് അന്ന് റെയില്‍വേ അറിയിച്ചത്. ഇതാണ് ഭേദഗതി ചെയ്തത്.

മെയ് 12 മുതല്‍ വിവിധ നാടുകളില്‍ കുടുങ്ങി കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ അവരവരുടെ നാട്ടില്‍ എത്തിക്കുന്നതിന് പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. രാജധാനി, മെയില്‍ എക്‌സ്പ്രസ് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. 30 രാജധാനി് ട്രെയിനുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓടുന്നത്. ജൂണ്‍ ഒന്നുമുതല്‍ രാജധാനി ഉള്‍പ്പെടെ 230 ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. ഇതില്‍ സഞ്ചരിക്കുന്നതിനുളള റിസര്‍വേഷന്‍ ടിക്കറ്റിന്റെ ബുക്കിംഗിന്റെ സമയപരിധിയാണ് ഉയര്‍ത്തിയത്.

ഇതിന് പുറമേ ഈ ട്രെയിനുകളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് പാര്‍സല്‍ അയക്കാനുളള സൗകര്യവും റെയില്‍വേ ഒരുക്കുന്നുണ്ട്. നിലവില്‍ വിവിധ ശ്രമിക് ട്രെയിനുകളിലായി 48 ലക്ഷം കുടിയേറ്റ തൊഴിലാളികളെ നാട്ടില്‍ എത്തിച്ചതായി റെയില്‍വേ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'