India

ലഷ്കർ ഇ ത്വയ്ബ മുതിർന്ന കമാൻഡർ അബ്​​ദുൽ റഹ്മാൻ അൽ ദാക്കിലിനെ അമേരിക്ക ആ​ഗോള ഭീകരനായി പ്രഖ്യാപിച്ചു

അ​ബ്ദു​ൽ റഹ്മാൻ അൽ ദാക്കിലി​നെ പ്ര​ത്യേ​ക​മാ​യി തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ഗോ​ള ഭീ​ക​ര​രു​ടെ പ​ട്ടി​ക​യി​ലാ​ണ് അ​മേ​രി​ക്ക ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂ​ഡ​ല്‍​ഹി: ല​ഷ്ക​ര്‍ ഇ ​ത്വ​യ്ബ ക​മാ​ന്‍​ഡ​ര്‍ അ​ബ്ദു​ൽ റ​ഹ്മാ​ന്‍ അ​ല്‍ ദാ​ക്കി​ലി​നെ അ​മേ​രി​ക്ക ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ച്ചു. ജ​മ്മു കാശ്മീർ മേ​ഖ​ല​യി​ല്‍ സം​ഘ​ട​ന​യു​ടെ ഡി​വി​ഷ​ണ​ല്‍ ക​മാ​ന്‍​ഡ​ര്‍ പ​ദ​വി​യി​ലേ​ക്കെ​ത്തി​യ അ​ബ്ദു​ൽ റഹ്മാൻ അൽ ദാക്കിലി​നെ പ്ര​ത്യേ​ക​മാ​യി തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ഗോ​ള ഭീ​ക​ര​രു​ടെ പ​ട്ടി​ക​യി​ലാ​ണ് അ​മേ​രി​ക്ക ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. 

1997 മു​ത​ല്‍ 2001 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ല്‍ ജ​മ്മു കാ​ശ്മീ​രി​ല്‍ വി​ഘ​ട​ന​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി​രു​ന്ന ഭീ​ക​ര​നാ​ണ് അ​ബ്ദുൽ റ​ഹ്മാ​ന്‍. 2004-ല്‍ ​ഇ​യാ​ളെ ബ്രീ​ട്ടീ​ഷ് സൈ​ന്യം ഇ​റാ​ക്കി​ല്‍ നിന്ന് പി​ടി​കൂ​ടി. പി​ന്നീ​ട് യു​എ​സി​നു കൈ​മാ​റി. 2014-ല്‍ ​പാ​ക്കി​സ്ഥാ​നു കൈ​മാ​റു​ന്ന​തു​വ​രെ ഇ​യാ​ള്‍ അ​മേ​രി​ക്ക​യു​ടെ ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്നു. പാ​ക്കി​സ്ഥാ​നി​ല്‍ മോ​ചി​ത​നാ​യ അ​ബ്ദുൽ റ​ഹ്മാ​ന്‍ 2016ൽ ജ​മ്മു കാശ്മീ​രി​ല്‍ ല​ഷ്ക​റി​ന്‍റെ ഡി​വി​ഷ​ണ​ല്‍ ക​മാ​ന്‍​ഡ​റാ​യി മ​ട​ങ്ങി​യെ​ത്തു​ക​യാ​യി​രു​ന്നു. മാസങ്ങൾക്ക് മുന്‍പ്‌ അബ്​ദുൽ റഹ്മാനെ ലഷ്കർ ഇ ത്വയ്ബയുടെ മുതിർന്ന കമാൻഡറായി തിരഞ്ഞെടുത്തിരുന്നു. അബ്ദുൽ റഹ്മാൻ അൽ ദാക്കിലിന്റെ അമേരിക്കയിലെ വ്യക്തികളുമായുള്ള സാമ്പത്തികമടക്കമുള്ള എല്ലാ ഇടപാടുകൾക്കും കർശന നിരോധവും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!