India

ലഹരിക്കടത്ത്: റിയ ചക്രബർത്തിയുടെ സഹോദരനും സുശാന്തിന്റെ മാനേജറും അറസ്റ്റിൽ  

 ഇരുവരെയും പത്ത് മണിക്കൂറോളം ചോദ്യം ചെയ്തതിനൊടുവിലാണ് അറസ്റ്റ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലഹരിക്കടത്ത് കേസിൽ നടി റിയ ചക്രബർത്തിയുടെ സഹോദരൻ ഷൗവിക്കും സുശാന്ത് സിംഗിൻറെ മാനേജർ സാമുവൽ മിറാൻറയും അറസ്റ്റിൽ. നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ ഇവരുടെ വീട് പരിശോധിച്ചിരുന്നു.  ഇരുവരെയും പത്ത് മണിക്കൂറോളം ചോദ്യം ചെയ്തതിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. 

ബെംഗളൂരു മയക്കുമരുന്ന് കേസിൽ കന്നഡ നടി രാഗിണി ദ്വിവേദിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഷൗവിക്കും മിറാൻറയും അറസ്റ്റിലായിരിക്കുന്നത്. ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചാണ് രാ​ഗിണിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മയക്കുമരുന്ന് കടത്ത് സംഘവുമായി രാഗിണിക്ക് ബന്ധമുണ്ടെന്ന സൂചനകൾ ലഭിച്ചതിനെ തുടർന്ന് നടിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും തിങ്കളാഴ്ച ഹാജരാകാമെന്നായിരുന്നു നടിയുടെ മറുപടി. തുടർന്ന് വീട്ടിൽ പരിശോധന നടത്തിയശേഷം ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിപ്പിച്ച നടിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം