India

ലഹരിമരുന്നിനെ ചൊല്ലി തർക്കം , അമ്മയെ തള്ളിയിട്ടുകൊന്നു, യുവ മോഡൽ അറസ്റ്റിൽ

വാക്കുതർക്കത്തിനിടെ ലക്ഷ്യ, അമ്മ സുനിതയെ തള്ളിയിടുകയായിരുന്നു എന്ന് പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

മും​ബൈ: അമ്മയെ തള്ളിയിട്ടു കൊന്ന സംഭവത്തിൽ യുവ മോഡൽ മുംബൈയിൽ അറസ്റ്റിലായി. ല​ക്ഷ്യ സിം​ഗ് എ​ന്ന ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളു​ടെ അ​മ്മ സു​നി​ത സിം​​ഗിനെയാണ് (45) വീടിനകത്തെ ബാത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വാക്കുതർക്കത്തിനിടെ ലക്ഷ്യ, അമ്മ സുനിതയെ തള്ളിയിടുകയായിരുന്നു എന്ന് പൊലീസ് സൂചിപ്പിച്ചു. 

 ലോ​കന്ദ് വാല​യി​ലെ ക്രോ​സ് ഗേ​റ്റ് ബി​ൽ​ഡിം​ഗിലെ ഫ്ലാറ്റിലാണ് ​സു​നി​ത​യും ല​ക്ഷ്യ​യും താ​മ​സി​ച്ചി​രു​ന്ന​ത്. ല​ക്ഷ്യ വി​വാ​ഹം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന പെ​ണ്‍​കു​ട്ടി​യും ഇ​വ​ർ​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്നു. സു​നി​ത​യും ല​ക്ഷ്യ​യും ല​ഹ​രി​മ​രു​ന്നി​ന് അ​ടി​മ​ക​ളാ​യി​രു​ന്നു. 

ബുധനാഴ്ച രാത്രി ലക്ഷ്യയും പ്രതിശ്രുധ വധുവും ലഹരി മരുന്ന് ഉപയോ​ഗിച്ചതിനെ തുടർന്ന് അമ്മ സുനിതയുമായി പണത്തെച്ചൊല്ലി തർക്കമുണ്ടായി. തർക്കത്തിനിടെ ലക്ഷ്യ സുനിതയെ ബാത്റൂമിലേക്ക് തള്ളിയിടുകയും, മുറി പുറത്ത് നിന്ന് പൂട്ടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

ബാത്റൂമിലെ വാഷ്ബേസിനിൽ തലയിടിച്ച് സുനിത മരിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നി​ഗമനം. പിറ്റേന്ന് ലക്ഷ്യ മുറി തുറന്നപ്പോഴാണ് സുനിത മരിച്ച നിലയിൽ കണ്ടെത്തുന്നത്. പൊലീസ് കസ്റ്റഡിയിലെടുത്ത ലക്ഷ്യയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

ലക്ഷ്യ കുറ്റം സംഭവിച്ചെങ്കിലും വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. സുനിത, ലക്ഷ്യ, പ്രതിശ്രുത വധു എന്നിവരെ കൂടാതെ രണ്ട് വീട്ടു ജോലിക്കാരും സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നതായാണ് പൊലീസ് സൂചിപ്പിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT