India

ലാത്തി ചാര്‍ജിന് പിന്നാലെ അടച്ച ജാമിയ ആറാം തീയതി തുറക്കും; പരീക്ഷാ തീയതി പ്രഖ്യാപിച്ച് സര്‍വകലാശാല

പൗരത്വ നിയമഭേദഗതിക്ക് എതിരായ വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ പൊലീസ് അതിക്രമം നടന്ന ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല ആറാം തീയതി തുറക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്ക് എതിരായ വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ പൊലീസ് അതിക്രമം നടന്ന ജാമിയ മിലിയ ഇസ്ലാമിയ  ആറാം തീയതി തുറക്കും. മാറ്റിവച്ച പരീക്ഷകള്‍ ഒമ്പതാം തീയതി മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡിഗ്രി വിഭാഗങ്ങളുടെ പരീക്ഷകള്‍ ജനുവരി പതിനാറിനും ആരംഭിക്കും. 

പൗരത്വ നിയമഭേദഗതിക്ക് എതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേരെ പൊലീസ് ലാത്തിചര്‍ജ് നടന്നതിന് പിന്നാലെ ക്രിസ്മസ് അവധി നേരത്തെയാക്കി ക്യാമ്പസ് അടച്ചിരുന്നു. ഡിസംബര്‍ 13നായിരുന്നു സര്‍വകലാശാലയില്‍ പൊലീസ് ലാത്തിചാര്‍ജ് നടത്തിയത്. ക്യാമ്പസിനുള്ളില്‍ കടന്ന പൊലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ക്രൂര മര്‍ദനം അഴിച്ചുവിടുകയായിരുന്നു. പൗരത്വ നിയമത്തിന് എതിരെ ഡല്‍ഹിയില്‍ ഇപ്പോഴും ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT