ചിത്രം: പിടിഐ 
India

ലോകം മുഴുന്‍ കറങ്ങിയ മോദി സ്വന്തം മണ്ഡലത്തിലെ എത്ര ഗ്രാമങ്ങള്‍ കണ്ടിട്ടുണ്ട്?; അയോധ്യയില്‍ പ്രിയങ്ക

ലോകം മുഴുവന്‍ കറങ്ങുകയും എല്ലാവരെയും കെട്ടിപ്പിടിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ സ്വന്തം ജനങ്ങളെ കെട്ടിപ്പിടിച്ചില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

സമകാലിക മലയാളം ഡെസ്ക്

അയോധ്യ: ലോകം മുഴുവന്‍ കറങ്ങുകയും എല്ലാവരെയും കെട്ടിപ്പിടിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ സ്വന്തം ജനങ്ങളെ കെട്ടിപ്പിടിച്ചില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അയോധ്യയില്‍ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക. മോദിയുടെ മണ്ഡലമായ വാരണസിയില്‍ അദ്ദേഹം ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചോയെന്ന് ഞാന്‍ ജനങ്ങളോട് ചോദിച്ചു, ഇല്ലാ എന്നായിരുന്നു ഉത്തരം എന്നും പ്രിയങ്ക പറഞ്ഞു. 

ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ റദ്ദുചെയ്യുന്ന സര്‍ക്കാരിനെ തള്ളിക്കളയണമെന്ന് പ്രിയങ്ക ജനങ്ങളോട് ആവശ്യപ്പെട്ടു. ഇത് ഭരണഘടനയെ സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ്. സത്യത്തെയാണ് ഗാന്ധിജി തന്റെ ആയുധമായി ഉപയോഗിച്ചത്. തങ്ങള്‍ക്ക് കാവല്‍ക്കാരനില്ലെന്ന് പറയുന്ന കര്‍ഷകരില്‍ ഞാന്‍ ആ സത്യം കാണുന്നു. ജനങ്ങളെ മനസ്സിലാക്കാന്‍ ഒരു രാഷ്ട്രീയ നേതാവിന് കഴിയുന്നില്ലെങ്കില്‍ അയ്യാള്‍ ദുര്‍ബലനാണ്- പ്രിയങ്ക പറഞ്ഞു. 

നുണകള്‍ മാത്രമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം മോദി സര്‍ക്കാര്‍ പറഞ്ഞതെന്നും അവര്‍ ആരോപിച്ചു. കര്‍ഷകരെയും പാവപ്പെട്ടവരെയും സഹായിക്കാന്‍ ബിജെപിയുടെ കയ്യില്‍ പണമില്ല. പക്ഷേ രാജ്യത്തെ വലിയ കോടീശ്വരരെ സഹായിക്കാനുണ്ട്-പ്രിയങ്ക ആരോപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ഡെലുലുവിന്റെ കാമുകന്‍ നിവിന്‍ ആണെന്ന് പറയുന്നത് മണ്ടന്മാര്‍, അത് ഇവരില്‍ ഒരാള്‍'; ചൂടുപിടിച്ച് ചര്‍ച്ച; ഇവരിത് ചിരിപ്പിച്ച് കൊല്ലും!

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

SCROLL FOR NEXT