India

ലോക്കല്‍ ട്രയിനില്‍ യുവാക്കളുടെ അഭ്യാസപ്രകടനം; തത്സമയം യാത്രക്കാരുടെ പരാതി; രണ്ടുപേര്‍ അറസ്റ്റില്‍; (വീഡിയോ)

ഓടിക്കൊണ്ടിരിക്കുകയായിരുന്ന ട്രയിനകത്തുവെച്ചായിരുന്നു യുവാക്കളുടെ അപകടകരമായ അഭ്യാസപ്രകടനം 

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലോക്കല്‍ ട്രയിനില്‍ അപകടകരമായ വിധത്തില്‍ അഭ്യാസ പ്രകടനം നടത്തിയ രണ്ട യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു. വ്യാഴാഴ്ച രാവിലെയായിരുന്നു ഓടുന്ന തീവണ്ടിക്കകത്ത് യുവാക്കളുടെ അഭ്യാസ പ്രകടനം. ഇത് കണ്ടുനില്‍ക്കാനാവാത്ത യാത്രക്കാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കൂടാതെ ഇവരുടെ അഭ്യാസ പ്രകടനത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

മുഹമ്മദ് മൊമിന്‍ മുസ്തഫ, സമീര്‍ അഹമ്മദ് ആലിബ് അലി എന്നിവരാണ് അറസ്റ്റിലായത്. ഓടുന്ന തീവണ്ടിയിലെ വാതിലിന് സമീപത്തെ കമ്പിയില്‍ അപകടകരമായി വിധത്തില്‍ യുവാക്കള്‍ തൂങ്ങിയാടുകയായിരുന്നെന്ന് പൊലീസ് പറുന്നു. വ്യാഴാഴ്ച രാവിലെ 8.28 ന് പ്രതികള്‍ കുര്‍ല റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഒരു ലോക്കല്‍ ട്രെയിനില്‍ കയറുന്നത്. യാത്ര തുടങ്ങയിപ്പോള്‍ പുറത്തുനിന്നുള്ള വസ്തുക്കളെ തൊടാനുളള ശ്രമിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു

യാത്രക്കാരിലൊരാളാണ് ഈ വീഡിയോ പകര്‍ത്തി പൊലീസിനെ അറിയിച്ചത്. ട്രയിനിന്റെ പേരും കമ്പാര്‍ട്ടുമെന്റ് ഉള്‍പ്പടെയുള്ള വിശദവിവരങ്ങളും പൊലീസിനെ അറിയിച്ചിരുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത