India

ലോക്ക്ഡൗണ്‍ ലംഘിച്ച് ബിജെപി എംഎല്‍എയുടെ മകന്റെ കുതിര സവാരി പ്രകടനം ; വീഡിയോ വൈറൽ ; കേസെടുക്കാതെ സർക്കാർ

ഗുണ്ടല്‍പേട്ട് എംഎല്‍എ സി എസ് നിരജ്ഞന്‍ കുമാറിന്റെ മകന്‍ ഭുവന്‍ കുമാറാണ് ദേശീയപാതയിലൂടെ കുതിര സവാരി നടത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ബിജെപി എംഎല്‍എയുടെ മകന്റെ കുതിര സവാരി പ്രകടനം. കര്‍ണാടകയിയിലെ ഗുണ്ടല്‍പേട്ട് എംഎല്‍എ സി എസ് നിരജ്ഞന്‍ കുമാറിന്റെ മകന്‍ ഭുവന്‍ കുമാറാണ് ദേശീയപാതയിലൂടെ കുതിര സവാരി നടത്തിയത്. മാസ്‌ക് പോലും ധരിക്കാതെയായിരുന്നു യുവാവിന്റെ പ്രകടനം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

കർണാടകയിൽ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ തുടരുകയാണ്. ഇതിനിടെയാണ് നിയന്ത്രണങ്ങൾ ലംഘിച്ച് ബിജെപി എംഎൽഎ കുതിരസവാരി നടത്തിയത്. സംഭവത്തിൽ എംഎൽഎ പ്രതികരിച്ചില്ല. ലോക്ക്ഡൗണ്‍ ലംഘനത്തിന് എംഎല്‍എയുടെ മകനെതിരെ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: അപേക്ഷിക്കാനുള്ള വാര്‍ഷിക വരുമാന പരിധി കൂട്ടി; സാധാരണക്കാർക്ക് ആശ്വാസം

രാജ്യം വിടാനുള്ള ഉത്തരവ്: എഫ്ആര്‍ആര്‍ഒക്കെതിരെ ഇമ്രാന്‍ ഖാന്‍ ഹൈക്കോടതിയില്‍

ഇടുക്കിയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍; പിന്തുണച്ച് വ്യാപാരികളും; പരീക്ഷകള്‍ മാറ്റി

അറബിക്കടലില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് അതിശക്തമഴ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്