India

ലൗജിഹാദ് രാജ്യത്തിന്റെ സുരക്ഷയ്ക്ക് വലിയ ഭീഷണി: വിശ്വ ഹിന്ദുപരിഷത്ത് 

ജിഹാദികള്‍ ചെയ്യുന്ന ദുഷ്പ്രവൃത്തികള്‍ക്ക് മറയിടാന്‍ മതേതരസംഘടനകള്‍ ശ്രമിക്കരുത് എന്നും വിശ്വ ഹിന്ദുപരിഷത്ത് പ്രസ്താവനയിലുടെ ആവശ്യപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ലൗജിഹാദ് രാജ്യത്തിന്റെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് വിശ്വ ഹിന്ദുപരിഷത്ത് . ജിഹാദികള്‍ ചെയ്യുന്ന ദുഷ്പ്രവൃത്തികള്‍ക്ക് മറയിടാന്‍ മതേതരസംഘടനകള്‍ ശ്രമിക്കരുത് എന്നും വിശ്വ ഹിന്ദുപരിഷത്ത് പ്രസ്താവനയിലുടെ ആവശ്യപ്പെട്ടു.

ആഗോളതലത്തില്‍ ലൗജിഹാദിന് തടയിടാന്‍ ആലോചനകള്‍ നടക്കുകയാണ്. പാശ്ചാത്യരാജ്യങ്ങളില്‍ റോമിയോ ജിഹാദ് എന്ന് അറിയപ്പെടുന്ന ലൗജിഹാദിന് പ്രതിരോധം തീര്‍ക്കാനാണ് മതേതര സംഘടനകള്‍ ഇന്ത്യയില്‍ ശ്രമിച്ചുവരുന്നതെന്നും വിശ്വ ഹിന്ദുപരിഷത്ത് രാജ്യാന്തര ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന്‍ ആരോപിച്ചു.  രാജസ്ഥാനില്‍ നടക്കുന്ന ആദ്ധ്യാത്മിക മേളയില്‍ ഹിന്ദുപെണ്‍കുട്ടികള്‍ ലൗജിഹാദില്‍ അകപ്പെടരുത് എന്ന മുന്നറിയിപ്പോടെ ലഘുലേഖകള്‍ വിതരണം ചെയ്ത വിശ്വ ഹിന്ദുപരിഷത്തിന്റെ നടപടിക്ക് എതിരെ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രതികരണം. ലൗജിഹാദ് സമുദായ സൗഹാര്‍ദത്തിനും ഭീഷണിയാണെന്ന് പ്രസ്താവനയില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

SCROLL FOR NEXT